This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിസില്‍, ഫ്രാന്‍സ് (1860 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിസില്‍, ഫ്രാന്‍സ് (1860 - 1919)

Image:Franz_Nissl.png

ജര്‍മന്‍ നാഡീരോഗ വിദഗ്ധന്‍. ജര്‍മനിയിലെ ബവേറിയയില്‍ 1860 സെപ്. 9-നു ജനിച്ചു. മ്യൂണിക്ക് സര്‍വകലാശാലയില്‍ നിന്ന് 1909-ല്‍ പിഎച്ച്.ഡി. ബിരുദം നേടിയശേഷം അവിടെത്തന്നെ അധ്യാപകനായ നിസില്‍ 1903-ല്‍ പ്രൊഫസറായി. 1904 മുതല്‍ 1918 വരെ ഹൈഡന്‍ബര്‍ഗ് സര്‍വകലാശാലയിലെ മനോരോഗ ചികിത്സാ വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചു. മ്യൂണിക്കിലെ ഡ്യുഷേഫോര്‍ഷുങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൈക്യാട്രി എന്ന സ്ഥാപനം തുടങ്ങുന്നതില്‍ പ്രധാന പങ്കുവഹിച്ചു. തുടര്‍ന്നങ്ങോട്ട് ഇദ്ദേഹം ഈ സ്ഥാപനത്തിലാണ് പ്രവര്‍ത്തിച്ചത്. ഹിസ്റ്റോ പത്തോളജിയുടെ ഉപജ്ഞാതാവ് എന്ന നിലയില്‍ നിസില്‍ അറിയപ്പെടുന്നു. ഗാങ്ഗ്ലിയോണ്‍ കോശങ്ങളുടെ അപചയത്തിനു (1892) നല്കിയ വിശദീകരണമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവനയായി കണക്കാക്കി വരുന്നത്. നിസില്‍ അപചയം എന്നാണ് നാഡീകോശങ്ങളുടെ അപചയം അറിയപ്പെടുന്നത്.

നാഡീകോശങ്ങളിലടങ്ങിയിട്ടുള്ള വര്‍ണകപദാര്‍ഥങ്ങളെ കണ്ടെത്തുകയും വിശകലനം ചെയ്യുകയും ചെയ്തു. ഇദ്ദേഹം ഈ ക്രോമോഫിലിക പദാര്‍ഥങ്ങള്‍ നിസില്‍ പദാര്‍ഥങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. 1919 ആഗ. 11-ന് നിസില്‍ ഫ്രാന്‍സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍