This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല

കൊല്ലന്റെ പണിപ്പുര, ആടുമാടുകളെ സൂക്ഷിക്കുന്ന തൊഴുത്ത്‌, എള്ള്‌, കരിമ്പ്‌ മുതലായവ ആട്ടി എടുക്കാനുള്ള ചക്ക്‌ നില്‌ക്കുന്ന കൂര, ചൂള, കളപ്പുര എന്നെല്ലാം അർഥങ്ങളുള്ള ഈ പദം സംസ്‌കൃതത്തിലെ ശാല, ആലയെ എന്നീ പദങ്ങളിലൊന്നിന്റെ തദ്‌ഭവമായിരിക്കാം എന്ന്‌ ശബ്‌ദാഗമജ്ഞർ അഭ്യൂഹിക്കുന്നു.

നാട്ടിന്‍പുറങ്ങളിൽ കൊല്ലന്മാരുടെ വാസസ്ഥങ്ങളോട്‌ തൊട്ടടുത്ത്‌ ഒരു പുര കെട്ടി അതിലാണ്‌ ഓരോ ഉപകരണവും നിർമിക്കുന്നത്‌. ഇരുമ്പ്‌ ചുട്ടുപഴുപ്പിച്ചെടുക്കാനുള്ള ഉല, ലോഹം അടിച്ചുപരത്തുകയോ വളയ്‌ക്കുകയോ നിർദിഷ്‌ടമായ മറ്റു രൂപഭേദങ്ങള്‍ വരുത്തുകയോ ചെയ്യാനുള്ള കൂടം, ചുറ്റിക, കൊടിൽ. ചവണ, അടയിരുമ്പ്‌ തുടങ്ങിയവയാണ്‌ ആലയിലെ മുഖ്യോപകരണങ്ങള്‍. ആധുനിക കാലത്ത്‌ വൈദ്യുതിയും വാതകങ്ങളും മറ്റും ഉപയോഗിച്ച്‌ ഏതുതരത്തിലുള്ള ലോഹപ്പണികളും നടത്താനുള്ള സൗകര്യം വളരെയേറെ പ്രചരിച്ചുകഴിഞ്ഞിരിക്കുന്നതിനാൽ ഗ്രാമങ്ങളിലെ ആലകളുടെ പ്രാധാന്യവും ഉപയോഗവും സാരമായി ക്ഷയിച്ചുതുടങ്ങിയിട്ടുണ്ട്‌. എങ്കിലും കുലക്രമാഗതമായ പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിരുക്കുന്ന കൊല്ലന്മാരേയും അവരുടെ ആലകളേയും ഗ്രാമപ്രദേശങ്ങളിൽ അങ്ങിങ്ങു കാണാം. നോ: അടയിരുമ്പ്‌; ഉല

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍