This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിരകളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിരകളി

ഒരു നാടന്‍ കളി. നിലത്ത് കരിക്കട്ടയോ, ചെങ്കല്ലോ, ചോക്കോ ഉപയോഗിച്ച് കളം വരച്ച് കരുക്കള്‍ നിരത്തിക്കളിക്കുന്ന വിനോദമാണിത്. ചെറിയ കല്ലുകളോ ചെടിത്തണ്ടുകളോ ആണ് കരുക്കളായിട്ടുപയോഗിക്കുന്നത്. രണ്ടുപേര്‍ പങ്കെടുക്കുന്ന ഈ കളിയില്‍ ഒരാള്‍ക്ക് 12 കരുക്കള്‍ വീതമുണ്ടാകും. രണ്ടുപേരുടെയും കരുക്കള്‍ പരസ്പരം തിരിച്ചറിയത്തക്കവിധം ആകൃതിയില്‍ വ്യത്യാസമുണ്ടായിരിക്കും.

രണ്ടുപേരും ഓരോ കരുവായി യഥാക്രമം കളിക്കളത്തില്‍ കയറുന്നു. വരകള്‍ സന്ധിക്കുന്നിടത്താണ് കരുക്കള്‍ വയ്ക്കേണ്ടത്. കരുക്കള്‍ കളത്തില്‍ കയറ്റിത്തീര്‍ന്നാല്‍, ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് അവ നീക്കാം. എന്നാല്‍ കര്‍ണ രേഖയിലൂടെ നീക്കം പാടില്ല. മൂന്ന് കരുക്കള്‍ ഒരേ നിരയില്‍ വരുന്നതിന് 'നിര' എന്നാണ് പറയുന്നത്. ഇപ്രകാരം കൂടുതല്‍ നിരകള്‍ വരാം. വച്ച കരുക്കള്‍ നീക്കാന്‍ പറ്റാത്ത സ്ഥിതിയില്‍, അതില്‍ നിന്നും ഒരു കരു പുറത്തെടുക്കാം. ഇങ്ങനെ പുറത്തെടുക്കുന്നതിന് 'മുട്ടിപറി' എന്നാണ് പറയുന്നത്. ആദ്യം നീക്കേണ്ട ആളാണ് മുട്ടിപ്പറിക്കേണ്ടത്. കളിയില്‍ ഒരാള്‍ക്ക് നിരവന്നാല്‍ എതിര്‍കക്ഷിയുടെ കരുക്കളില്‍ നിന്നും ഒരു കരു എടുക്കാം. ഇങ്ങനെ കൂടുതല്‍ കരു കിട്ടുന്നയാള്‍ കളിയില്‍ ജയിക്കും.

നിരകളി മറ്റൊരു രീതിയിലും കളിക്കാറുണ്ട്. മൂന്നു കരുക്കള്‍ ഒരേ നിരയില്‍ വന്നാല്‍ അയാള്‍ കളിയില്‍ ജയിക്കും. ഓരോരുത്തരും എതിര്‍ കക്ഷിക്ക് കഴിയുന്നത്ര 'നിര' വരാത്തവിധം കരുക്കള്‍ നീക്കണം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍