This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്ടാജിനേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിക്ടാജിനേസീ

Nyctaginaceae

ഒരു സസ്യകുടുംബം. ഓഷധികളും കുറ്റിച്ചെടികളും വൃക്ഷങ്ങളും ഉള്‍പ്പെടുന്ന ഈ കുടുംബത്തില്‍ 28 ജീനസ്സുകളിലായി 250-ലധികം സ്പീഷീസുണ്ട്. ഇതില്‍ 60 സ്പീഷീസുള്ള മിറാബിലിസ് (നാലുമണിച്ചെടി) ആണ് ഏറ്റവും വലിയ ജീനസ്സ്. 14 ജീനസ്സുകള്‍ക്ക് ഓരോ സ്പീഷീസ് മാത്രമേയുള്ളൂ. ഇതിലെ അംഗങ്ങള്‍ ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളിലാണ് വ്യാപകമായി കണ്ടുവരുന്നത്.

Image:Bougainvillea.png

ഇലകള്‍ സരളം; സമ്മുഖമായി വിന്യസിച്ചിരിക്കുന്നു; അനുപര്‍ണങ്ങളില്ല. സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ചിലയിനങ്ങളില്‍ ആണ്‍-പെണ്‍ പുഷ്പങ്ങള്‍ വെവ്വേറെ ചെടികളിലാണുണ്ടാവുക; ചിലയിനങ്ങള്‍ ദ്വിലിംഗിയാണ്. പുഷ്പങ്ങള്‍ക്ക് കടും നിറത്തിലുള്ള സഹപത്രകങ്ങളുണ്ടായിരിക്കും. പരിദളപുടം അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. മിക്കയിനങ്ങള്‍ക്കും ദളങ്ങളില്ല. 1-30 കേസരങ്ങളുണ്ടായിരിക്കും. വര്‍ത്തിക സരളവും കനം കുറഞ്ഞതുമാണ്. മിക്കയിനങ്ങളിലും കായ്കള്‍ ഒരു വിത്ത് മാത്രമുള്ള അച്ഛിന്നഫലമാണ്. കായ്കള്‍ പലപ്പോഴും ചിരസ്ഥായിയായ പരിദളപുടങ്ങള്‍കൊണ്ട് ആവൃതമായിരിക്കും. ഇത് വിത്തു വിതരണത്തെ സഹായിക്കുന്നു.

നിക്ടാജിനേസീ കുടുംബത്തിലെ സസ്യങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമൊന്നുമില്ല. ആകര്‍ഷകങ്ങളായ പുഷ്പങ്ങളുള്ളതിനാല്‍ നിക്ടാജിനേസീ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ബോഗന്‍വില്ലയും നാലുമണിച്ചെടിയും പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്നു. തഴുതാമ ഔഷധ സസ്യമാണ്. നോ: തഴുതാമ, നാലുമണിച്ചെടി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍