This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാസോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാസോ

Nassau

അത്ലാന്തിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപരാഷ്ട്രമായ കോമണ്‍വെല്‍ത്ത് ഒഫ് ബഹാമസിന്റെ തലസ്ഥാനവും പ്രധാന നഗരവും. ദ്വീപസമൂഹത്തിലെ ഒരു പ്രധാന ദ്വീപായ ന്യൂ പ്രോവിഡന്‍സിന്റെ ഉത്തര പൂര്‍വ തീരത്തായി സ്ഥിതിചെയ്യുന്ന നാസോ ലോകപ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ കടല്‍ത്തീരവും വൈവിധ്യമാര്‍ന്ന ഉഷ്ണമേഖലാ സസ്യജാലവും നാസോയുടെ പ്രത്യേകതകളാകുന്നു. വിനോദസഞ്ചാരത്തിന് സമ്പദ്ഘടനയില്‍ ഏറെ പ്രാധാന്യമുണ്ട്. ഏതാനും വ്യവസായങ്ങളും ഈ നഗരത്തില്‍ സ്ഥിതി ചെയ്യുന്നു.

Image:Skyline of Nassau.png

ക്യൂന്‍സ് സ്റ്റെയര്‍കേസ്, ഫിന്‍കാസ്ല്‍ കോട്ട, വാട്ടര്‍ ടവര്‍, ഷാര്‍പ്പെറ്റ് കോട്ട തുടങ്ങിയവയാണ് നാസോയിലെ മുഖ്യ ആകര്‍ഷണങ്ങള്‍. ദ്വീപിന്റെ കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന സമുദ്രാന്തര ഉദ്യാനം (submarine garden) വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. നാസോയെ പാരഡൈസ് ദ്വീപുമായി ഒരു പാലം മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. കടല്‍ത്തീര സുഖവാസകേന്ദ്രമായ പാരഡൈസ് ദ്വീപില്‍ നിരവധി ഹോട്ടലുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഫ്ളോറിഡയിലെ മിയാമിയാണ് നാസോയ്ക്കടുത്തായുള്ള പ്രധാന യു.എസ്. നഗരം. വലിയ കപ്പലുകള്‍ക്കടുക്കാവുന്ന ഒരു ഹാര്‍ബറും ഒരു അന്താരാഷ്ട്ര വിമാനത്താവളവും നാസോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

17-ാം ശതകത്തില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഈ നഗരം 1695-ഓടെ നാസോ എന്നറിയപ്പെട്ടുതുടങ്ങി. 1717-ല്‍ ബഹാമസ് ഒരു ബ്രിട്ടീഷ് കോളനിയായതോടെ നാസോ അതിന്റെ തലസ്ഥാനമായി. തുടര്‍ന്ന് 1973-ല്‍ ബഹാമസിന് സ്വാതന്ത്ര്യം ലഭിച്ചപ്പോഴും നാസോ അതിന്റെ തലസ്ഥാനമായി തുടര്‍ന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B8%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍