This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

National Mineral Development Corporation(NMDC)

ഒരു കേന്ദ്ര-പൊതുമേഖലാ സ്ഥാപനം. ഇരുമ്പ്-ഉരുക്ക് മന്ത്രാലയത്തിന്റെ കീഴില്‍ ഹൈദരാബാദ് ആസ്ഥാനമായി 1958-ല്‍ നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിലവില്‍വന്നു. ഇരുമ്പ്-അയിര്, ചെമ്പ്, ഫോസ്ഫറസ് പാറകള്‍, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, ജിപ്സം, ബെന്റ്റോണൈറ്റ്, മാഗ്നസൈറ്റ്, വജ്രം, ടിന്‍, ടങ്സ്റ്റണ്‍, ഗ്രാഫൈറ്റ്, കടലോര മണല്‍ എന്നിവയുടെ പര്യവേക്ഷണമാണ് എന്‍.എം.ഡി.സി.യുടെ പ്രധാന പ്രവര്‍ത്തനമേഖല. ഇരുമ്പ് അയിര് രംഗത്ത് ഇന്ത്യയില്‍ ഏറ്റവുമധികം ഉത്പാദനവും കയറ്റുമതിയും നടത്തിപ്പോരുന്നത് എന്‍.എം.ഡി.സി.യാണ്. ചത്തീസ്ഗഢിലെ ബെയ്ലാഡിലാ നിക്ഷേപങ്ങളില്‍നിന്നും കര്‍ണാടകത്തിലെ ഡോണിമാലേയ് ഇരുമ്പ്-അയിര് ഖനന കേന്ദ്രത്തില്‍ നിന്നുമായി പ്രതിവര്‍ഷം 20.74 കോടി ടണ്‍ ഇരുമ്പ്-അയിര് ഉത്പാദിപ്പിച്ചുവരുന്നു. കൂടാതെ മധ്യപ്രദേശിലെ പന്നയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക യന്ത്രവത്കൃത വജ്രഖനന കേന്ദ്രവും എന്‍.എം.ഡി.സി.യുടെ കീഴിലാണ്. 80,000 കാരറ്റ് വജ്രമാണ് ഇവിടുത്തെ പ്രതിവര്‍ഷ ഖനനം.

Image:NMDC.png

ധാതു സംസ്കരണ ഗവേഷണവികസനത്തിനായുള്ള കടഛ 9001 സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലമുള്ള 'മികവിന്റെ കേന്ദ്ര' (ഇലിൃല ീള ഋഃരലഹഹലിരല)മായി വളരാന്‍ നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനായിട്ടുണ്ട്. ബിഹാര്‍, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലായി നിരവധി പര്യവേക്ഷണകേന്ദ്രങ്ങള്‍ വിവിധ രംഗങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള അന്താരാഷ്ട്ര സാങ്കേതിക സഹകരണരംഗത്തും എന്‍.എം.ഡി.സി. പ്രവര്‍ത്തിക്കുന്നുണ്ട്. വജ്രം, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് തുടങ്ങിയ ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുമായും എന്‍.എം.ഡി.സി. സഹകരിച്ചുവരുന്നു. നാലു പതിറ്റാണ്ടുകളായി ഇന്ത്യയുടെ ധാതുഖനന-പര്യവേക്ഷണരംഗത്തെ മൂല്യവത്തായ സേവനങ്ങളെ മാനിച്ച് ഇന്ത്യാ ഗവണ്‍മെന്റ് എന്‍.എം.ഡി.സി.യെ പൊതുമേഖലാ രംഗത്തെ 'മിനി രത്ന' ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍