This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ അറ്റ്ലസ് ആന്‍ഡ് തിമാറ്റിക് മാപ്പിങ് ഓര്‍ഗനൈസേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ അറ്റ്ലസ് ആന്‍ഡ് തിമാറ്റിക് മാപ്പിങ് ഓര്‍ഗനൈസേഷന്‍

National Atlas and Thematic Mapping Organisation(NATMO)

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വേ ഒഫ് ഇന്ത്യയുടെ ഒരു ഉപഘടകം. വിഭവ ഭൂപടങ്ങളും സാമൂഹ്യ-സാമ്പത്തിക വിവരങ്ങളും സമന്വയിപ്പിച്ച് ആസൂത്രണാവശ്യങ്ങള്‍ക്ക് ഉപയുക്തമാവുന്ന രീതിയില്‍ വിഷയാധിഷ്ഠിത ഭൂപടങ്ങള്‍ നിര്‍മിക്കുകയാണ് നാഷണല്‍ അറ്റ്ലസ് ആന്‍ഡ് തിമാറ്റിക് മാപ്പിങ് ഓര്‍ഗനൈസേഷന്റെ മുഖ്യധര്‍മം.

1956 ആഗ. 18-ന് നാഷണല്‍ അറ്റ്ലസ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം 1978-ല്‍ നാഷണല്‍ അറ്റ്ലസ് ആന്‍ഡ് തിമാറ്റിക് മാപ്പിങ് ഓര്‍ഗനൈസേഷന്‍ എന്നു പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. പദ്മഭൂഷണ്‍ പ്രൊഫ. എസ്.പി. ചാറ്റര്‍ജിയായിരുന്നു ഇതിന്റെ സ്ഥാപക ഡയറക്റ്റര്‍. കൊല്‍ക്കത്തയിലെ ബിധാര്‍ നഗര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാറ്റ്മൊ(ചഅഠങഛ)യ്ക്ക് കൊല്‍ക്കത്തയിലും ഡല്‍ഹിയിലുമായി 15 ഡിവിഷനുകളുണ്ട്. ദേശീയ അറ്റ്ലസിന്റെ നിര്‍മാണമാണ് നാറ്റ്മൊയിലധിഷ്ഠിതമായ പ്രധാന ധര്‍മമെങ്കിലും നാഷണല്‍ അറ്റ്ലസ് ഒഫ് ഇന്ത്യയുടെ സമാഹരണം, പ്രാദേശിക ഭാഷകളിലുള്ള അറ്റ്ലസ് നിര്‍മാണം, മറ്റു വിഷയാധിഷ്ഠിത ഭൂപടങ്ങളുടെ നിര്‍മാണം തുടങ്ങിയ ചുമതലകളും ഈ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍