This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഴികക്കല്ല്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഴികക്കല്ല്

ഒരു നാഴികസമയം കൊണ്ട് നടക്കാവുന്ന ദൂരത്തെ സൂചിപ്പിക്കുന്ന കല്ല്. ഏതാണ്ട് രണ്ടു കി.മീ. ദൂരമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. പണ്ടുകാലത്ത് വഴിയില്‍ ഓരോ നാഴികദൂരം ഇടവിട്ട് നാഴികക്കല്ലുകള്‍ ദൂരസൂചകമെന്ന നിലയില്‍ സ്ഥാപിച്ചിരുന്നു. പിന്നീട് മൈല്‍ക്കുറ്റിയും കി.മീ. സൂചിപ്പിക്കുന്ന കല്ലുകളും ആ സ്ഥാനം കൈവരിച്ചു. നാഴികക്കല്ലുകള്‍ ദിശാസൂചകങ്ങളായും ഉപയോഗിക്കുന്നു. വിശാലമായ പ്രദേശങ്ങളിലാണ് അവ അത്തരത്തില്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. നല്ല ഉയരത്തില്‍ സ്ഥാപിച്ച പല നാഴികക്കല്ലുകളും കാവല്‍പ്പുരകളുടെ പങ്കു നിറവേറ്റിയിട്ടുള്ളതായും കാണപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍