This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഴി

ഒരു പഴയ അളവുപാത്രം. ധാന്യങ്ങളും മറ്റും അളക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. മുളങ്കുഴല്‍, മരം, പിച്ചള, ഓട് ഇതര ലോഹങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്. മുളനാഴിയായിരുന്നു ആദ്യരൂപം. ലോഹനാഴികള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ്. അതില്‍ കൊള്ളുന്നത്ര അളവാണ് ഒരു നാഴി. ഒരിടങ്ങഴിയുടെ നാലിലൊന്നാണ് ഒരു നാഴി. ഇത് ഏകദേശം 312 മി.ലിറ്റര്‍ വരും.

Image:Nazhi fin.png

ധാന്യങ്ങള്‍ മാത്രമല്ല ദ്രാവകങ്ങളും നാഴികൊണ്ടളന്നിരുന്നു. ദ്രാവകങ്ങളുടെ അടിസ്ഥാന അളവ് 'തുട'മായിരുന്നു. നാല് തുടമാണ് ഒരു നാഴി. നാലു തുടംകൊണ്ടുള്ള കിണ്ടി നാഴിക്കിണ്ടി എന്നറിയപ്പെട്ടിരുന്നതിന്റെ കാരണം ഈ കണക്കാണ്.

ഇന്നത്തെ തൂക്കത്തിനുപകരം മുമ്പ് കേരളത്തിലെന്നല്ല, ഇന്ത്യയിലാകമാനം വ്യത്യസ്ത പേരുകളിലാണെങ്കിലും നാഴി ഉപയോഗിച്ചിരുന്നു. മിക്ക വീടുകളിലും നാഴി ഉണ്ടായിരുന്നു. നാഴിയില്‍ അളന്നാണ് ചോറിന് അരിയിട്ടിരുന്നത്. പാല്‍ അളക്കുന്നതിനും കഷായത്തിനും മറ്റും വെള്ളം അളന്നൊഴിക്കുന്നതിനും നാഴി ഉപയോഗിച്ചിരുന്നു.

അഷ്ടമംഗല്യത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് നിറനാഴി. നാഴിയില്‍ അരിനിറച്ച് പൂജയ്ക്കായി ഒരുക്കുന്നതാണ് നിറനാഴി. പറയിലും ഇടനാഴിയിലും നെല്ലു നിറച്ചുവയ്ക്കുന്നതുപോലെ ഒരു ചടങ്ങാണിത്. ഗണപതിക്കുവേണ്ടിയാണ് പൊതുവേ നിറനാഴി ഒരുക്കുക.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍