This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായ്ത്തമ്പകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായ്ത്തമ്പകം

റോസേസീ (Rosaeceae) സസ്യകുടുംബത്തില്‍പ്പെടുന്ന നിത്യഹരിതവൃക്ഷം. ശാ.നാ. പൈജിയം വൈറ്റിയാനം (Pygyeum wightianum). അട്ടനാറിപ്പൊങ്ങ് എന്ന പേരിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ സവിശേഷമായ ഗന്ധമാണ് ഈ പേരിനു നിദാനം. 1800 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഈര്‍പ്പമുള്ള നിത്യഹരിത വനങ്ങളിലാണ് നായ്ത്തമ്പകം ധാരാളമായുള്ളത്.

ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ലഘുപത്രങ്ങള്‍ അനുപര്‍ണങ്ങളുള്ളവയാണ്. 8-15 സെ.മീ. നീളവും 3-7 സെ.മീ. വീതിയും ദീര്‍ഘവൃത്താകൃതിയുമുള്ള ഇലകളുടെ മധ്യസിരയുടെ ചുവടുഭാഗത്തായി രണ്ട് വലിയ ഗ്രന്ഥികളുണ്ട്. ജൂലൈ മാസത്തിലും ഡിസംബര്‍ മാസത്തിലും ഇവ പുഷ്പിക്കുന്നു. റസീം (receme) പുഷ്പമഞ്ജരിയായാണ് പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. പുഷ്പങ്ങള്‍ ദ്വിലിംഗിയും സമമിതവും വെളുത്തതും സുഗന്ധമുള്ളതുമാണ്. അഞ്ചു ചെറിയ ദളങ്ങളുണ്ട്; ദളപുടം സംയുക്തമാണ്. 20-30 കേസരങ്ങളുമുണ്ട്. കേസരതന്തുക്കള്‍ വളരെ നേര്‍ത്തതാണ്. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയായിരിക്കും. കായ്കള്‍ 5-6 മാസം കൊണ്ട് വിളഞ്ഞു പാകമാകുന്നു.

നായ്ത്തമ്പകത്തിന്റെ തടിക്ക് കാതലും വെള്ളയും ഉണ്ട്. മിനുസവും കടുപ്പവുമുള്ള കാതലിന് ഇളം ചുവപ്പുകലര്‍ന്ന മഞ്ഞനിറമാണ്. പാക്കിങ് പെട്ടികളുണ്ടാക്കാനാണ് ഇതിന്റെ തടി സാധാരണ ഉപയോഗിച്ചുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍