This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഫെഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഫെഡ്

കര്‍ഷകരുടെയും കാര്‍ഷിക ഉത്പന്നങ്ങളുടെയും അഭിവൃദ്ധിക്കായുള്ള ഒരു വിവിധോദ്ദേശ്യ സഹകരണ സ്ഥാപനം. 1958 ഒ. 2-നാണ് നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്) സ്ഥാപിതമായത്.

കാര്‍ഷിക ഉത്പന്നങ്ങളുടെ അഥവാ കൃഷിയുടെ സംഘാടനം, പ്രോത്സാഹനം, വിപണനത്തിന്റെ വികാസം, ഉത്പങ്ങളുടെ സമാഹരണം, കാര്‍ഷിക അനുബന്ധ യന്ത്രങ്ങളുടെ വിതരണം, അന്തര്‍സംസ്ഥാനതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള കയറ്റുമതി-ഇറക്കുമതി ത്വരിതപ്പെടുത്തല്‍, നാഫെഡിലെ അംഗങ്ങള്‍ക്ക് കാര്‍ഷിക രംഗത്തെ നവീന സാങ്കേതിക വിദ്യയെ സംബന്ധിച്ച് ഉപദേശം നല്കല്‍, കാര്‍ഷിക വിഭവങ്ങളുടെ സംസ്കരണവും സഹകരണ സ്ഥാപനങ്ങള്‍ വഴി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കുമുള്ള വിതരണവും നടപ്പിലാക്കല്‍ എന്നിവയാണ് നാഫെഡിന്റെ പ്രധാന ദൗത്യങ്ങള്‍.

കൃഷിക്കും കാര്‍ഷിക ഉത്പങ്ങള്‍ക്കുമുള്ള ഇന്‍ഷുറന്‍സ്, വിപണിയുടെ പുതിയ സാധ്യതകളെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെയുള്ള നയപരിപാടികള്‍ രൂപപ്പെടുത്തുന്നതിനായുള്ള ഗവേഷണ പഠനങ്ങള്‍, പൊതുമേഖല, സ്വകാര്യമേഖല, ഇതര സംയുക്ത സംരംഭങ്ങള്‍ എന്നിവയുമായുള്ള മൂലധന കൈമാറ്റവും സഹകരണവും തൊഴിലാളികള്‍ക്ക് വിപണനത്തിലും സംസ്കരണത്തിലും വിതരണത്തിലും പരിശീലനം കൊടുക്കല്‍, കാര്‍ഷിക ഉത്പന്നങ്ങളെ അവയുടെ ഗുണനിലവാരത്തിനനുസൃതമായി തരംതിരിക്കലും വിപണിയിലെത്തിക്കലും, നാഫെഡിന്റെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനായി കൃഷിസ്ഥലങ്ങളോ, കെട്ടിടങ്ങളോ, വാഹനങ്ങളോ ലീസിനു ഏറ്റെടുക്കുക, വിഭവങ്ങളുടെയോ മറ്റോ ഈടിനുമേല്‍ നാഫെഡ് അംഗങ്ങള്‍ക്ക് വായ്പ നല്കുക, നാഫെഡിന്റെ കീഴിലുള്ള ഒരു സ്ഥാപനം മറ്റു സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും വായ്പ വാങ്ങുന്ന സന്ദര്‍ഭത്തില്‍ വായ്പ അനുവദിച്ചുകിട്ടുന്നതിനായി സ്ഥാപനത്തിന് 'ഗ്യാരണ്ടി' നല്കുക തുടങ്ങിയവയ്ക്കും നാഫെഡ് വ്യവസ്ഥ ചെയ്യുന്നു.

വിവിധോദ്ദേശ്യ സഹകരണസംഘങ്ങളുടെ ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാഫെഡിന്റെ ഉന്നതാധികാര സമിതി അതിലെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന ജനറല്‍ ബോഡിയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%AB%E0%B5%86%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍