This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാട്ടക്കുറിഞ്ഞി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാട്ടക്കുറിഞ്ഞി

ഒരു രാഗം. 28-ാം മേളകര്‍ത്താരാഗമായ ഹരികാംബോജിയുടെ ജന്യം.

ആ: സരിഗമധനിസ

അ: സനിധമഗസ

എന്നാല്‍ ആരോഹണം സരിഗമനിധധനിസ ആണെന്നും അവരോഹണം സനിധമഗരിസ ആണെന്നും ഒരഭിപ്രായമുണ്ട്.

ചതു: ശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതു:   ശ്രുതി ധൈവതം, കൈശികിനിഷാദം എന്നിവയാണ് വികൃതിസ്വരങ്ങള്‍. ഗ, മ, ധ എന്നിവ ജീവസ്വരങ്ങള്‍. രഞ്ജകപ്രയോഗങ്ങള്‍ പധപമ, ഗമസ എന്നിവയാണ്.

ഏതു കാലത്തും പാടാവുന്ന രാഗമാണെങ്കിലും വൈകുന്നേരമാണ് ഏറെ ഉചിതം എന്നു കരുതപ്പെടുന്നു.

കാരുണ്യവും ഭക്തിയുമാണ് ഈ രാഗത്തിന്റെ രസങ്ങള്‍. ഈ രാഗത്തില്‍ കര്‍ണാടകസംഗീതരംഗത്ത് പ്രശസ്തമായ കൃതികള്‍ ഇവയാണ്: മനസുവിഷയ (ത്യാഗരാജ സ്വാമികള്‍), മാമവസദാവരദേ, പാഹിജനനീസതതം (സ്വാതിതിരുനാള്‍), ബുധമാശ്രയാമി (ദീക്ഷിതര്‍).

കഥകളിയില്‍ വളരെ പ്രചാരമുള്ള രാഗമാണിത്. കഥാപാത്രങ്ങള്‍ക്ക് ദീനത അനുഭവപ്പെടുന്ന നിവേദനരൂപത്തിലുള്ള സന്ദര്‍ഭത്തില്‍ നാട്യക്കുറിഞ്ഞിയാണ് പ്രയോഗിക്കാറ്. ഋതുപര്‍ണരാജധാനിയില്‍ അതിഥിയായിച്ചെന്ന നളന്‍ ദയനീയമായി പറയുന്ന പദം, (ഋതുപര്‍ണധരണീപില നീ ജയിക്കേണം ഉപകര്‍ണയ മേ വചനം-നളചരിതം). വാല്മീക്യാശ്രമത്തില്‍ വച്ച് ആകസ്മികമായി സീതാദേവിയെ കണ്ടെത്തിയ ഹനുമാന്റെ മനസ്സിലെ വിചാരങ്ങള്‍ വര്‍ണിക്കുന്ന പദം; സുഖമോ ദേവീ, സാമ്പ്രത... വേണാസുഗന്ധി എന്നിവ ഈ രാഗത്തിലെ പ്രസിദ്ധ കഥകളിപദങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍