This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാട്ട

ഒരു രാഗം. 36-ാം മേളകര്‍ത്താരാഗമായ ചലനാട്ടയുടെ ജന്യം.

ആ: സരിഗമപധനിസ

അ: സനിപമരിസ

ഷഡ്ശ്രുതിഋഷഭം, അന്തരാഗാന്ധാരം, ശുദ്ധമധ്യമം, ഷഡ്ശ്രുതി ധൈവതം, കാകലിനിഷാദം എന്നിവയാണ് ഇതില്‍വരുന്ന സ്വരങ്ങള്‍. രി, മ, നി എന്നിവ ജീവസ്വരങ്ങള്‍. ധൈവതസ്വരം എല്ലായ്പ്പോഴും പ്രയോഗിക്കാറില്ല. ആ സ്വരമില്ലാത്ത ഈ രാഗത്തിലുള്ള പല പ്രസിദ്ധഗാനങ്ങളുമുണ്ട്. ത്യാഗരാജസ്വാമികളുടെ ഘനരാഗപഞ്ചരത്നകൃതികളില്‍ ആദ്യത്തേതായ ജഗദാനന്ദകാരൂ ഇതിനുദാഹരണം.

ഘനപഞ്ചകരാഗങ്ങളില്‍ ആദ്യത്തേതാണ് നാട. ഇത് ഒരു മംഗളസൂചകമായ രാഗമെന്ന നിലയില്‍ സംഗീതക്കച്ചേരികളുടെ തുടക്കത്തില്‍ പാടുന്നു. വീരരസപ്രധാനമായ രാഗം കൂടിയാണിത്. പ്രാര്‍ഥനാശ്ളോകങ്ങളും ഗാനങ്ങളുമാണ് ഈ രാഗത്തില്‍ ഏറെ പാടാറുള്ളത്.

ഏതു സമയത്തും പാടാവുന്നതാണെങ്കിലും സന്ധ്യാസമയത്താണ് ഏറെ ഉചിതം. ജയജയ ജാനകീകാന്ത (പുരന്ദരദാസന്‍), നിന്നെ ഭജനസേയു (ത്യാഗരാജ സ്വാമികള്‍), സ്വാമിനാഥ പരിപാലയ (ദീക്ഷിതര്‍), സൂര്യകോടിസമപ്രഭാമകുടേ (കുട്ടിക്കുഞ്ഞു തങ്കച്ചി), കരിമുഖവരദാ (ജി.എന്‍. ബാലസുബ്രഹ്മണ്യ), സരസിജാനാഭ (വര്‍ണം-സ്വാതിതിരുനാള്‍), സരസീരുഹാസനപ്രിയേ (പുലിയൂര്‍ ദൊരൈസ്വാമി) എന്നിവ ഈ രാഗത്തിലെ വിഖ്യാത രചനകളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍