This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടോടി വാസ്തുവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാടോടി വാസ്തുവിദ്യ

പരമ്പരാഗതമായി പങ്കിടുന്ന വാസ്തുവിദ്യാസങ്കല്പം. ഈ നാടോടി അവബോധം വീട്, ആരാധനാലയം, ശൌചാലയം, വിദ്യാലയം, സ്മാരകം, ധാന്യപ്പുര, തൊഴുത്ത്, പണിശാല, കച്ചവടശാല, പൊതുഎടുപ്പുകള്‍, കലാപരിപാടികള്‍ക്കുള്ള വേദി, ശ്മശാനത്തിലെ നിര്‍മിതികള്‍, പാലം, കിണര്‍, കുളം എന്നിങ്ങനെ ഒരു പ്രത്യേക കൂട്ടായ്മയുടെ എല്ലാ നിര്‍മിതികളിലും കാണാം. ഓരോ കൂട്ടായ്മയുടെയും ഇത്തരം നിര്‍മിതികള്‍ വ്യത്യസ്തങ്ങളായിരിക്കുന്നത് ഓരോ കൂട്ടായ്മയും പങ്കുവയ്ക്കുന്ന, അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ വ്യത്യസ്തമാണെന്നതുകൊണ്ടാണ്. അതുകൊണ്ട് നാടോടിവാസ്തുവിദ്യ, നാടോടി വിശ്വാസങ്ങള്‍ക്കനുസൃതമാണ് എന്നു പറയാം. ആഗോളമായ വാസ്തുവിദ്യാശൈലി പ്രചാരംനേടിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും നാടോടിവാസ്തുവിദ്യ അന്യംനിന്നുപോകാത്തതിനുപിന്നില്‍ ഈ വിശ്വാസദൃഢതയാണുള്ളത്.

ആധുനിക വാസ്തുവിദ്യാസമ്പ്രദായങ്ങള്‍ ഇതിനെ വളരെയധികം സ്വാംശീകരിച്ചാണ് മുന്നേറുന്നത്. നാടോടിവാസ്തുവിദ്യ ഇന്ന് പലമട്ടില്‍ സംരക്ഷിക്കപ്പെടുകയോ പുനരാവിഷ്കരിക്കപ്പെടുകയോ ചെയ്യുന്നുമുണ്ട്. വാസ്തുവിദ്യയിലെ പ്രാദേശിക വാസ്തുവിദ്യാ (Vernacular architecture) ശാഖയും ഫോക്ലോറിന്റെ പ്രായോഗികശാഖ (Applied folklore) യുമാണ് ഇതിനെപ്പറ്റി വിശദമായി പഠിക്കുന്നത്. നോ: പ്രാദേശിക വാസ്തുവിദ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍