This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടന്‍ കലകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാടന്‍ കലകള്‍

ഒരു ജനസാമാന്യം പരമ്പരാഗതരീതിയില്‍ പിന്തുടരുന്നതും നിലനിര്‍ത്തിപ്പോരുന്നതുമായ കലകള്‍. അതില്‍ നാടോടി നൃത്തങ്ങള്‍, നാടോടി നാടകങ്ങള്‍ എന്നു തുടങ്ങി അലങ്കരണകലയും വാസ്തുശില്പ ചിത്രകലകളും സംഗീതവും കരകൗശലവും വേഷഭൂഷകളുമെല്ലാം ഉള്‍പ്പെടുന്നു. സുഘടിതമായ ശാസ്ത്രീയകലകള്‍ക്കു പലതിനും അത് അടിസ്ഥാനമായി നിലകൊള്ളുന്നു. പ്രാചീന കലകള്‍ക്കും ക്ലാസ്സിക് കലകള്‍ക്കും ഇടയിലാണ് അവയുടെ സ്ഥാനം എന്നു പറയാം. ജാതിവര്‍ഗബന്ധമുള്ളതും അല്ലാത്തതുമായ കലകള്‍ അവയിലുണ്ട്. അവയെ രൂപപരമെന്നതുപോലെതന്നെ ധര്‍മപരമായും വിഭജിക്കാവുന്നതാണ്. തൊഴില്‍, ആചാരം, അനുഷ്ഠാനം, വിശ്വാസം എന്നു തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളുമായും ബന്ധപ്പെട്ട വിഭിന്ന കലാരൂപങ്ങളുണ്ട്. നോ: നാടോടി ചിത്രകല, നാടോടി നാടകങ്ങള്‍, നാടോടി നൃത്തം, നാടോടി വാസ്തുവിദ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍