This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗയക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗയക്ഷി

ഒരു നാഗദേവത. പുള്ളുവര്‍ സര്‍പ്പപ്പാട്ട് നടത്തുമ്പോള്‍, 'നാഗയക്ഷിക്കളം' ചിത്രീകരിക്കുകയും നാഗയക്ഷിയുടെ പ്രതിനിധിയായി ഒരു സ്ത്രീ ആടുകയും ചെയ്യും. മണ്ണാറശാല (ആലപ്പുഴ) തുടങ്ങിയ നാഗാരാധനാ കേന്ദ്രങ്ങളില്‍ നാഗയക്ഷിയെ പൂജിക്കാറുണ്ട്. കളമെഴുത്ത് പാട്ട് നടത്തുമ്പോഴും ക്ഷേത്രങ്ങളിലും പഴയ തറവാടുകളിലും നാഗയക്ഷിയുടെ കളം വരയ്ക്കുന്ന പതിവുണ്ട്.

Image:Nagayakshi-svk-15.png

അഞ്ചാംവയസ്സില്‍ ശിശുക്കളെ ബാധിക്കുന്ന ഒരു ദേവതയെയും 'നാഗയക്ഷി' എന്നു പറയാറുണ്ട്. ചോറുണ്ടാല്‍ ഫലിക്കാതിരിക്കുക, ശയ്യയില്‍ മൂത്രമൊഴിച്ചു പോവുക, വൈരാഗ്യപ്പെട്ടിരിക്കുക എന്നീ ലക്ഷണങ്ങള്‍ ഈ ദേവത ബാധിച്ചാല്‍ കാണുമത്രെ. നെയ്യും തൈരും ചേര്‍ത്ത ഹവിസ്സ്, എഴുപത്തൊന്നു തിരിയും അമ്പത്തൊന്ന് തോല്‍ത്തിരിയും കൊളുത്തി, നടക്കലിരുന്ന് ബലി കൊടുക്കുകയാണത്രെ ഈ ബാലപീഡ നീക്കാനുള്ള വഴി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍