This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗബല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗബല

മാല്‍വേസീ കുടുംബത്തില്‍പ്പെടുന്ന സൈഡാ വെറോണസി ഫോളിയ (Sida veronacaefolia) എന്ന ഔഷധസസ്യം. കുറുന്തോട്ടിക്കു പറയുന്നതായ എല്ലാ ഔഷധഗുണങ്ങളും കുറുന്തോട്ടിയുടെ കുടുംബത്തില്‍പ്പെടുന്ന ഈ സസ്യത്തിനുണ്ട്. ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ വ്രണങ്ങള്‍ ഉണങ്ങും. ഇലതന്നെ ഇലക്കഷായമായിട്ടോ ഇടിച്ചുപിഴിഞ്ഞ് നീരായിട്ടോ കൊടുത്താല്‍ മൂത്രചുടിച്ചില്‍ മാറിക്കിട്ടും.

ഈ സസ്യം ഭൂമിബല എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഭൂമിയില്‍ പടര്‍ന്നു കിടക്കുന്ന ബല ആയതുകൊണ്ടാണ് ഇതിന് ഭൂമിബല എന്ന പേരുള്ളത്.

ഇത് വളരെ ദുര്‍ലഭമായ ഒരു ഔഷധ സസ്യമാണ്. അതുകൊണ്ടാകും ഇതിനെ സാധാരണ ഔഷധയോഗങ്ങളില്‍ ചേര്‍ത്തുകാണാത്തതും ഒരു ഒറ്റമൂലി ഔഷധമായി മാത്രം പരിഗണിക്കുന്നതും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AC%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍