This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവോദയാ വിദ്യാലയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവോദയാ വിദ്യാലയം

കേന്ദ്രസര്‍ക്കാര്‍ 1986-ല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രൂപംകൊണ്ട മാതൃകാവിദ്യാഭ്യാസ സ്ഥാനങ്ങള്‍. ഈ വിദ്യാലയല്‍ങ്ങളില്‍ ഏകദേശം 1.18 ലക്ഷം വിദ്യാര്‍ഥികള്‍ പഠിച്ചുവരുന്നു പ്രവേശനം ആറാം തരം മുതലാണ്. സാമ്പത്തിക, സാമൂഹിക വിവേചനമില്ലാതെ, വിദ്യാര്‍ഥികള്‍ക്ക് നൂതനവും നിലവാരമുള്ള…തുമായ വിദ്യാഭ്യാസം നല്‍കുക എന്നതാണ് നവോദയാ വിദ്യാലയത്തിന്റെ ലക്ഷ്യം. സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക, പരിസ്ഥിതി അവബോധം സൃഷ്ടിക്കുക, സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും കായികവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുക, മൂല്യങ്ങളെ സ്വാംശീകരിക്കാന്‍ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമിതില്‍ ഉള്‍പ്പെടു ത്തിയിരിക്കുന്നു. നവോദയാ വിദ്യാലയങ്ങളിലെ കുട്ടികളെ മൂന്ന് ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ പ്രാപ്തരാക്കുന്നു. ഗ്രാമീണ മേഖലയിലുള്ള…വരെയും സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളെയും മുഖ്യധാരയിലേല്‍ക്കു കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്

സംസ്ഥാനങ്ങളില്‍ സ്കൗട്ടിങ്, ഗൈഡിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള… അംഗീകൃത വിദ്യാലയങ്ങളായി നവോദയാ വിദ്യാലയങ്ങളെ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കായിക്ഷമത വര്‍ധിപ്പിക്കുന്നതിലേക്കായി നവോദയാ വിദ്യാലയങ്ങള്‍ വിവിധയിനം കളികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ കരുത്തും ഒരുത്തമ കായികസംസ്കാരവും സഹകരണമനോഭാവവും വളര്‍ത്തിയെയുക്കാന്‍സാധിക്കുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ തിരെഞ്ഞെടുക്കുന്നതിലേക്കായി കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിശേഷാല്‍ കളികളായ അമ്പെയ് ത്ത്, ജൂഡോ, ജിംനാസ്റ്റിക്സ് തുട‌ങ്ങിയവയില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നത് നവോദയാ വിദ്യാലയങ്ങളുടെ പ്രത്യേകതയാണ്. മറ്റൊരു പ്രത്യേകത, പഠന കാലത്തിനിടയില്‍ വിദ്യാര്‍ഥികളെ ഒരു വിദ്യാലയത്തില്‍ നില്‍ന്നും മറ്റൊന്നിലേക്ക് മാറ്റുന്ന പ്രക്രിയയാണ്. വ്യത്യസ്ത ഭാഷകല്‍ സംസാരിക്കുന്ന പ്രദേശങ്ങള്‍ തമ്മിലാണ് വിദ്യാര്‍ഥികളെ പരസ്പരം കൈമാറുല്‍ന്നത്. ഭാരതത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകവും സ്വഭാവവൈവിധ്യവും മനസ്സിലാക്കുവാന്‍ ഇത് സഹായകമാകുന്നു. ഈ പദ്ധതി പ്രകാരം 30 ശ.മാ. വിദ്യാര്‍ഥികള്‍ ഒന്‍പതാം തരത്തില്‍വച്ച് ഒരു വിദ്യാലയത്തില്‍ നിന്ന് മറ്റൊരുവിദ്യാലയത്തിലേക്കു മാറ്റപ്പെടുന്നു. ഭാഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ പരസ്പരം കൈമാറുന്നത്. ഹിന്ദി സംസാരിക്കുന്നവരും അല്ലാത്തവരും എന്നതാണ് പ്രധാനമാനദണ്ഡം. പരസ്പരം കൈമാറുന്നതിനുള്ള… കുട്ടികളെ തിരെഞ്ഞെടുക്കുന്നത് ജില്ലാ മജിസ്ട്രേറ്റുകളാണ്. നവോദയാ വിദ്യാലയങ്ങളുടെ എക്സ് -ഒഫിഷ്യോ അധ്യക്ഷന്മാരാണ് ഈ ജില്ലാ മജിസ്ട്രേറ്റുകള്‍. വിദ്യാര്‍ഥികളുടെ ഇഷ്ടപ്രകാരമോ നറുക്കെടുപ്പിലൂടെയോ ആയിരിക്കും വിദ്യാര്‍ഥികളെ കൈമാറുന്നത്. ഈ പ്രക്രിയ ആദ്യമായി നടത്തുന്നത് 1988-89 കാലയളവിലാണ്. ഉള്‍പ്രദേശങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൈമാറുമ്പോള്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കുന്നു. പരസ്പരം കൈമാറിയ വിദ്യാര്‍ഥികളുടെ സുഖസൗകര്യങ്ങള്‍ നവോദയാ വിദ്യാലയത്തിലെ ഉദ്യോഗസ്ഥര്‍ വിലയിരുത്തും. വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള… ചെലവുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ വഹിക്കുന്നു

ഇപ്പോള്‍ (2010) ഭാരതത്തില്‍ 27 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 551 നവോദയ വിദ്യാലയങ്ങളുണ്ട്. ആന്ധ്രാപ്രദേശ് 22, അസം24, അരുണാചല്‍ പ്രദേശ് 16, ആന്‍ഡ മാന്‍ നിക്കോബാര്‍2, ബിഹാര്‍37, ഛണ്ഡീഗഡ് -1, ഛത്തീസ്ഗഢ് -16, ദില്ലി-2, ദമാന്‍ ആന്‍ഡ് ദ്യു-2, ദാദ്ര നാഗര്‍ ഹവേലി-1, ഗോവ-2, ഗുജറാത്ത്-20, ഹരിയാന-19, ഹിമാചല്‍പ്രദേശ് -12, ജമ്മു കാശ്മീര്‍-14, ജാര്‍ഖണ്ട്-22, കര്‍ണാടക-27, കേരളം-14, ലക്ഷദ്വീപ് -1, മധ്യപ്രദേശ് -47, മഹാരാഷ്ട്ര-31, മണിപ്പൂര്‍-9, മേഘാലയ-7, മിസ്സോറാം-8, നാഗാലാന്‍ഡ്-9 ഒറീസ്സ-30, പഞ്ചാബ്-17, പോണ്ടിച്ചേരി-4, രാജസ്ഥാന്‍-32, സിക്കിം-4, ത്രിപുര-4, ഉത്തര്‍പ്രദേശ് -68, ഉത്തരാഞ്ചല്‍-13, പശ്ചിമബംഗാള്‍-15 എന്നിങ്ങനെയാണ് ഇവയുള്ളത്. അതത് സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാനാണ് നവോദയാ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളെയാണ് നവോദയാ വിദ്യാലയങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒറീസ്സ, ജമ്മുകാശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, മേഘാലയ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ എട്ടാം പഞ്ചവത്സരപദ്ധതിയോടെ ഈ വിദ്യാലയങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. നവോദയാ വിദ്യാലയം ഇല്ലാത്ത ഏക സംസ്ഥാനം തമിഴ്നാടാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍