This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവലോകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവലോകം

ദേശാഭിമാനിയുടെ നിരോധനകാലഘട്ടത്തില്‍ (1948-51) കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കുവാന്‍ ആരംഭിച്ച ആഴ്ചപ്പതിപ്പ്. വളരെവേഗം തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത് ഒന്നിനുപിറകെ ഒന്നൊന്നായി തുടങ്ങി. ഓരോന്നിന്റെയും നിരോധനത്തെത്തുടര്‍ന്ന് അടുത്തതിന് ജന്മം നല്കി. ഇങ്ങനെയാണ് ഒരു കൂട്ടംവീക്കിലികള്‍ വന്നത്. ഇവയില്‍ പാലക്കാട് നിന്ന് പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പാണ് നവലോകം. (കേരളാ ന്യൂസ്, വിശ്വകേരളം തുടങ്ങിയവ ഇതുപോലുള്ള മറ്റ് ചില വീക്കിലികളാണ്) നവലോകത്തിന്റെ പിറവി ദേശാഭിമാനിയുടെ ചരിത്രവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. 1951 ഡി. 16-ന് ദേശാഭിമാനി വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. അങ്ങനെ നവലോകവും ചരിത്രത്തിന്റെ അകത്തളങ്ങളിലേക്ക് മറഞ്ഞു.

(അനില്‍ കിണറ്റുപുര)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B5%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍