This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവരോജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവരോജ്

ഒരു രാഗം. കര്‍ണാടക സംഗീതത്തിലെ 29-ാം മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യം.

ആരോഹണം: പധനിസരിഗമപ

അവരോഹണം: പമഗരിസനിധപ

സമ്പൂര്‍ണരാഗമാണിത്. ന, ഗ എന്നിവയാണ് ജീവസ്വരങ്ങള്‍. ഷഡ്ജപഞ്ചമ സ്വരങ്ങള്‍ക്ക് പുറമേ ചതു: ശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതിധൈവതം, കാകലിനിഷാദം എന്നീ സ്വരങ്ങളും ഈ രാഗത്തില്‍ വരുന്നു. മധ്യസ്ഥായിയില്‍ പഞ്ചമത്തിനുമേല്‍ സഞ്ചാരമില്ല.

ഈ രാഗത്തിലെ പ്രധാനകീര്‍ത്തനങ്ങള്‍ ഇവയാണ് - സേവേനന്ദനന്ദനം (സ്വാതി തിരുനാള്‍), ഭജരേയദുനാഥം മാനസ (സദാശിവ ബ്രഹ്മേന്ദ്രന്‍). കഥകളി സംഗീതത്തില്‍ നവരസം എന്നറിയപ്പെടുന്ന രാഗവും ഇതുതന്നെയാണ്.

അദ്ഭുതാഹ്ളാദാഭിവേശങ്ങളുടെ അവതരണത്തിനാണ് കഥകളിയില്‍ ഈ രാഗം ഉപയോഗിക്കുന്നത്. ഈ രാഗത്തിലുള്ള പ്രസിദ്ധ കഥകളിപ്പദങ്ങള്‍ ഇവയാണ്.

'നല്ലാര്‍കുലമണിയും മൌലിമാലേ' (കിര്‍മീരവധം)

'അന്തജന്മാര്‍ജിതമാമസ്മത് പുണ്യഫലം' (ദക്ഷയാഗം)

(എം. സുരേഷ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B5%E0%B4%B0%E0%B5%8B%E0%B4%9C%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍