This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവജീവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവജീവന്‍

മഹാത്മാഗാന്ധി സ്ഥാപിച്ച പത്രം. അഹിംസാത്മകമായ സമരം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. 1919 ഒ. 7-ന് പ്രഥമ ലക്കം പുറത്തുവന്നു. ഹിന്ദിയിലും ഗുജറാത്തിയിലുമായിരുന്നു ആദ്യ പ്രസിദ്ധീകരണം. മലയാളത്തിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാന്ധിയന്‍ രചനകളുടെ പ്രസിദ്ധീകരണാര്‍ഥം അഹമ്മദാബാദില്‍ രൂപീകരിച്ചിരുന്ന നവജീവന്‍ ട്രസ്റ്റാണ് ഇത് നടത്തിയിരുന്നത്.

Image:navjeevan.png

മദ്യനിരോധനം, ഹരിജനോദ്ധാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ മൗലികചിന്തകള്‍ ആദ്യം വെളിച്ചം കണ്ടത് ഇതിലൂടെയായിരുന്നു.

1933 ഫെ. 11-ന് ഗാന്ധിജി ഹരിജന്‍ എന്ന വാരിക തുടങ്ങിയതോടെ നവജീവന്‍ നിര്‍ത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍