This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരേന്ദ്രനാഥ്, ആര്‍. കോന്നിയൂര്‍ (1927-2008 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരേന്ദ്രനാഥ്, ആര്‍. കോന്നിയൂര്‍ (1927-2008 )

മലയാള ശാസ്ത്രസാഹിത്യകാരന്‍. ചാണക്യന്‍, കപിലന്‍ എന്നീ തൂലികാനാമങ്ങളിലും അറിയപ്പെടുന്നു. 1927 ഡി.-ല്‍ എം.എന്‍. രാഘവന്‍നായരുടെ മകനായി കോന്നിയില്‍ ജനിച്ചു. ബി.എസ്സി, ബി.എല്‍. ബിരുദങ്ങള്‍ നേടിയശേഷം 1950 മുതല്‍ ആകാശവാണിയില്‍ വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചു. ഡയറക്ടറായി വിരമിച്ചു.

ശാസ്ത്രം, ജീവചരിത്രം, യാത്രാവിവരണം, പഠനം, നാടകം, നോവല്‍ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. നമ്മുടെ ഭരണഘടന, പണം, കടപ്പാടുകള്‍, മനുഷ്യബന്ധങ്ങള്‍, ദീപനാളത്തിനുചുറ്റും കുറെ ശലഭങ്ങള്‍, ഒറ്റപ്പെട്ട മനുഷ്യന്‍, പുതിയ ചക്രവാളങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ചെറുകഥകള്‍ പോലെ വായിച്ചുപോകാവുന്നവയാണ് ശാസ്ത്രകൃതികളിലധികവും. തെറ്റിദ്ധാരണ നീങ്ങുന്നു, മനുഷ്യരാശിക്കുവേണ്ടി, നുറുങ്ങുശൃംഖലകള്‍ എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. സര്‍ഗാത്മക സാഹിത്യകാരന്‍ എന്നതിനെക്കാള്‍, മികച്ച ശാസ്ത്രസാഹിത്യകാരന്‍ എന്ന നിലയിലാണ് ഇദ്ദേഹം ഉയര്‍ന്ന വ്യക്തിത്വമാര്‍ജിച്ചിട്ടുള്ളത്. 2008 സെപ്. 13-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍