This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരയന്‍ പക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരയന്‍ പക്ഷി

Grey headed flycatcher

മസികാപിഡേ (Musicapidae) പക്ഷി കുടുംബത്തില്‍പ്പെടുന്ന പാറ്റപിടിയന്‍ പക്ഷി. ശാ.നാ.: കുലിസികാപാ സിലൊണെന്‍സിസ് സിലോണെന്‍സിസ് (Culicicapa ceylonensis ceylonensis) പ്ലാറ്റിറിങ്കസ് സിലോണെന്‍സിസ് (Platyrhynchus ceylonensis). ചൈന, ശ്രീലങ്ക, ഇന്ത്യയിലെ കര്‍ണാടക, നീലഗിരി, പഴനി എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 450-2150 മീ. വരെ ഉയരമുള്ള ആനമുടി പോലെയുള്ള പ്രദേശങ്ങളില്‍ ഇലകൊഴിയും വനങ്ങളിലും നിത്യഹരിതവനങ്ങളിലുമായാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. മുളങ്കൂട്ടങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. 13 സെ.മീ. മാത്രം നീളമുള്ള വലുപ്പം കുറഞ്ഞ പക്ഷിയാണ് നരയന്‍ പക്ഷി. തല, കഴുത്ത്, മാറിടം എന്നീ ഭാഗങ്ങള്‍ക്ക് ചാരമിറമാണ്. അടിവയര്‍ കടുംമഞ്ഞയും. ആണ്‍ പെണ്‍ പക്ഷികള്‍ രൂപത്തില്‍ സദൃശ്യരാണ്.

വളരെ ഉത്സാഹപൂര്‍വം സദാസമയവും ചലിച്ചുകൊണ്ടിരിക്കുന്ന നരയന്‍ പക്ഷികള്‍ അടിക്കാടുകളിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒറ്റയ്ക്ക് കാണപ്പെടുന്നു. മരച്ചില്ലകളില്‍ ഇരുന്ന് ചിക്-വിച്ച്വി-വിച്ച്വി എന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കും.

കേരളത്തില്‍ ഇവ വ്യാപകമായി കൂടുകെട്ടുന്നതായി കണ്ടെത്തിയിട്ടില്ല. നീലഗിരിയില്‍ ഏപ്രില്‍-ജൂണ്‍ മാസക്കാലങ്ങളില്‍ ഇവ കൂടുകെട്ടാറുണ്ട്. ഒരു പ്രജനനകാലത്ത് മൂന്നോ നാലോ മുട്ടകളിടും. മുട്ടകള്‍ക്ക് മഞ്ഞകലര്‍ന്ന വെള്ളയോ ചാരമോ നിറമായിരിക്കും. മുട്ടകളില്‍ മങ്ങിയ മഞ്ഞകലര്‍ന്ന ചാരനിറത്തിലുള്ള അടയാളങ്ങളുണ്ട്. മുട്ടയ്ക്ക് 15.1 x 12 മി.മീ. വലുപ്പമുണ്ടായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍