This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധമ്മപരീക്ഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധമ്മപരീക്ഖ

അപഭ്രംശ കാവ്യം. ആക്ഷേപഹാസ്യരീതി അവലംബിച്ച് എഴുതിയിട്ടുള്ള ഈ കൃതി രചിച്ചത് ഹരിഷേണനാണ്. ഇദ്ദേഹം 10-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്നു. 11 അധ്യായങ്ങള്‍ (സന്ധികള്‍) ഉള്ള ഈ കാവ്യത്തില്‍ 234 കഡവാകകള്‍ (ഉപാധ്യായങ്ങള്‍-ഭാഗങ്ങള്‍) ഉണ്ട്. രണ്ടായിരത്തോളം ശ്ളോകങ്ങളില്‍ സദാചാരപ്രവണമായ ഉപദേശങ്ങളും അതിനനുയോജ്യമായ അനേകം കഥകളും ഉള്‍പ്പെടുന്നു. മേവാറിലെ ചിത്തോറില്‍ ധക്കഡ എന്ന കുടുംബത്തില്‍ ജനിച്ച ഹരിഷേണന്‍ അമരാവതി ജില്ലയിലെ അചല്‍പൂരിലേക്ക് താമസം മാറുകയുണ്ടായി. 987-ലാണ് ധമ്മപരീക്ഖ രചിച്ചത് എന്നും ജയരാമന്‍ എന്ന കവി ഗാഥാവൃത്തത്തില്‍ രചിച്ച ധര്‍മ്മപരീക്ഷ എന്ന കൃതിയെ ഉപജീവിച്ചാണ് താന്‍ ധമ്മപരീക്ഖ രചിക്കുന്നത് എന്നും ഹരിഷേണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കൃതിയുടെ മാതൃകയില്‍ അമിതഗതി സംസ്കൃതത്തില്‍ ധര്‍മ്മപരീക്ഷ എന്ന കൃതി 1014-ല്‍ രചിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍