This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോഹ ഉച്ചകോടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദോഹ ഉച്ചകോടി

Doha Summit

ലോക വ്യാപാര സംഘടനയുടെ (World Trade Organisation-WTO) നാലാമത് മന്ത്രിതല സമ്മേളനം. 2001 നവംബറില്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ സംഘടിപ്പിക്കപ്പെട്ടു. ലോക വ്യാപാര സംഘടനയുടെ കാര്‍ഷിക കരാറിലെ ആര്‍ട്ടിക്കിള്‍-20 പ്രകാരം 2000-ത്തിന്റെ തുടക്കത്തില്‍ത്തന്നെ കൃഷിയോടനുബന്ധമായ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ മൈക്ക് മൂറിന്റെ നേതൃത്വത്തില്‍ ആരംഭം കുറിച്ചിരുന്നു. കാര്‍ഷികമേഖലയെ സംബന്ധിച്ച് 121 അംഗരാജ്യങ്ങളും സേവനമേഖലയെ സംബന്ധിച്ച് 50 അംഗരാജ്യങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 21 ഇനങ്ങളാണ് ദോഹപ്രഖ്യാപനത്തിന്റെ പരിഗണനയില്‍ വന്നത്. കാര്‍ഷിക സബ്സിഡികള്‍, ടെക്സ്റ്റെല്‍, വസ്ത്രവ്യാപാരം, വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍, വ്യാവസായിക അനുബന്ധ നിക്ഷേപം, മത്സരം, പരിസ്ഥിതി, മത്സ്യബന്ധനം, കാര്‍ഷികവും കാര്‍ഷികേതരവുമായ വിപണികളുടെ സാധ്യതകള്‍, കയറ്റുമതി-ഇറക്കുമതി ചുങ്കങ്ങളിലെ നിയന്ത്രണം, സാങ്കേതികവിദ്യകളുടെ കൈമാറ്റം, മരുന്നുകള്‍ക്കുമേലുള്ള പേറ്റന്റ്, അവശ്യമരുന്നുകളുടെ ലഭ്യത, പൊതുജനാരോഗ്യം, പകര്‍ച്ചവ്യാധികളെ ചെറുക്കുവാന്‍ ആവശ്യമായ കര്‍മപരിപാടികള്‍, പാരമ്പര്യ അറിവുകള്‍ക്കുമേലുള്ള ഭൗതിക സ്വത്താവകാശ നിയമങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. ഉദാരവത്കരണപ്രക്രിയയെ ശക്തമാക്കുന്ന ഒട്ടനവധി തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി. വികസിതരാജ്യങ്ങളുടെ പിടിവാശിമൂലം വികസ്വരരാഷ്ട്രങ്ങള്‍ക്ക് അനുകൂലമാകേണ്ട ഒട്ടനവധി പ്രശ്നങ്ങളില്‍ യുക്തമായ തീരുമാനങ്ങളെടുക്കുവാന്‍ കഴിയാതെ ദോഹ ഉച്ചകോടി പിരിയുകയാണുണ്ടായത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍