This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോനേ, ഷാര്‍ല് മോറിസ് (1859 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദോനേ, ഷാര്‍ല് മോറിസ് (1859 - 1945)

Donnay,Charles Maurice

ഷാര്‍ല് മോറിസ് ദോനേ

ഫ്രഞ്ച് നാടകകൃത്ത്. 1859 ഒ. 12-ന് പാരിസില്‍ ജനിച്ചു. ല് ഷിത്ന്വാര്‍എന്ന നൃത്തസംഗീത നാടകത്തിന്റെ രചയിതാവെന്ന നിലയിലായിരുന്നു സാഹിത്യജീവിതത്തിന്റെ തുടക്കം. 1895-ല്‍ അമാന്ത് എന്ന നാടകം രചിച്ചു. ഒന്നാം ലോകയുദ്ധത്തിനുമുമ്പുള്ള ഫ്രഞ്ച് നാടകത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനം ഈ നാടകത്തിനുണ്ട്. തുടര്‍ന്ന് ലാ ദൂലൂറ്യൂസ് (1897), ല ഫ്രാഞ്ചി (1898) തുടങ്ങിയ നാടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നാടകപരമ്പര ഇദ്ദേഹം രചിക്കുകയുണ്ടായി. ല് റെതൂര്‍ ദ് ജെറുസലേം (1903), ലെ എക്ളെയറ്യൂസ് (1913) തുടങ്ങിയ നാടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ നാടകപരമ്പരയില്‍ സമകാലിക സാമൂഹിക പ്രശ്നങ്ങളായിരുന്നു മുഖ്യ വിഷയം. യുദ്ധാനന്തര ഫ്രാന്‍സിന്റെ സൂക്ഷ്മ ചിത്രം കാഴ്ച വയ്ക്കുന്ന ലാ ഷാസ് അ ലോം (1919), ലാ റെപ്രീസ് (1924) എന്നീ കോമഡികള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. 1945 മാ. 31-ന് പാരിസില്‍ ദോനേ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍