This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുശ്ശള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദുശ്ശള

ഒരു പുരാണ കഥാപാത്രം. കൌരവന്മാരുടെ സഹോദരി. ധൃതരാഷ്ട്രര്‍ക്ക് ഗാന്ധാരിയിലുണ്ടായ ഏകപുത്രി. ദുശ്ശളയെ വിവാഹം കഴിച്ചത് സിന്ധുരാജാവായ ജയദ്രഥനാണ്. ജയദ്രഥന്‍ പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ പാണ്ഡവര്‍ ജയദ്രഥനെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭര്‍ത്താവായതുകൊണ്ടാണ് എന്ന് മഹാഭാരതം വനപര്‍വം 271-ാം അധ്യായം 43-ാം പദ്യത്തില്‍ പരാമര്‍ശിച്ചുകാണുന്നുണ്ട്.

യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിനായി അര്‍ജുനന്‍ അശ്വത്തെ നയിച്ച് വിദര്‍ഭ ദേശത്തെത്തിയപ്പോള്‍, ദുശ്ശളയുടെ പുത്രനായ സുരഥനും മറ്റു ചില യോദ്ധാക്കളും അശ്വത്തെ തടഞ്ഞു. അര്‍ജുനന്‍ അവരെ വധിച്ചു. വിവരമറിഞ്ഞ് ദുഃഖിതയായ ദുശ്ശള സുരഥന്റെ പിഞ്ചുകുഞ്ഞുമായി അര്‍ജുനന്റെ അടുത്തെത്തി. അവരുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ അര്‍ജുനന്‍ യുദ്ധം അവസാനിപ്പിക്കുകയും സുരഥന്റെ പുത്രനെ സിന്ധുരാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു എന്ന് മഹാഭാരതം അശ്വമേധപര്‍വം 78-ഉം 89-ഉം അധ്യായങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%81%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍