This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദുര്ഗാപ്രസാദയതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദുര്ഗാപ്രസാദയതി
സംസ്കൃത പണ്ഡിതന്. വില്വമംഗലത്തു സ്വാമിയാരുടെ (ലീലാശുകന്‍) ജ്യേഷ്ഠനാണ് ഇദ്ദേഹം. ദുര്‍ഗാപ്രസാദ് ലീലാശുകനുമായിച്ചേര്ന്ന് വരരുചിയുടെ പ്രാകൃത പ്രകാശസൂത്രങ്ങള് വിവരിക്കുന്ന ശ്രീചിഹ്നത്തിന് (ഗോവിന്ദാഷ്ടകം എന്നും പേരുണ്ട്) വ്യാഖ്യാനം രചിച്ചിട്ടുണ്ട്. 12 അധ്യായങ്ങളുള്ള ശ്രീചിഹ്നത്തിന്റെ ആദ്യത്തെ എട്ട് അധ്യായങ്ങള്‍ക്കാണ് ഇവര്‍ വ്യാഖ്യാനം തയ്യാറാക്കിയത്. തുടര്‍ന്ന് യതി ഭക്തിവിലാസം എന്ന പേരില്‍ ശ്രീചിഹ്നത്തിന് സമ്പൂര്‍ണ വ്യാഖ്യാനവും തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി.
ദുര്ഗാപ്രസാദയതി പൂര്‍വാശ്രമത്തില്‍ നമ്പൂതിരി ആയിരുന്നുവെന്നും ഗ്രന്ഥരചനയ്ക്ക് കോടമണ്ണ് രാമപ്പിഷാരടിയുടെ സഹായം ലഭിച്ചിരുന്നുവെന്നും വിശ്വസിച്ചുപോരുന്നു. മുക്കോല ഭഗവതിയുടെ ഉപാസകനായി മാറിയശേഷമാണ് യതിയായി അറിയപ്പെടാന്‍ തുടങ്ങിയതെന്ന് ഇദ്ദേഹത്തിന്റെ കൃതികളില്‍നിന്നുതന്നെ സൂചനകള്‍ കിട്ടിയിട്ടുണ്ട്.