This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീവാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദീവാന്‍

Diwan

അറബി കവിതാസമാഹാരത്തിന് പൊതുവേ പറയുന്ന പേര്. ഒരു കവിയുടെയോ ഗോത്രത്തിന്റെയോ എല്ലാത്തരം കവിതകളുംകൂടി ചേരുന്നതാണ് ഒരു ദീവാന്‍. അറബി കവിതാവിഭാഗങ്ങളായ കസീദ, ഗസല്‍, റുബാഈ, കിത്അ തുടങ്ങി എല്ലാത്തരം കവിതകളും ഒരു ദീവാനില്‍ ഉള്‍ ക്കൊള്ളിക്കാറുണ്ട്. കവിതകള്‍ സമാഹരിച്ച് ദീവാന്‍ രൂപത്തിലാക്കുന്നത് സര്‍വസാധാരണമായത് 10-11 ശ.-ങ്ങളിലാണ്. എന്നാല്‍ 13-ാം ശ.-ത്തോടെയാണ് അതിന് നിശ്ചിതമായ ക്രമീകരണമുണ്ടായത്. ഓരോ വിഭാഗത്തിലും പെടുന്ന കവിതകള്‍ ഒരുമിച്ചാക്കിയതും വരിയുടെ (ബൈത്ത്) അവസാന അക്ഷരം കണക്കിലെടുത്ത് അക്ഷരമാലാക്രമത്തില്‍ അടുക്കിത്തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. ദീവാനിലെ ഓരോ വിഭാഗവും (ബഹ് ര്‍) വരി അവസാനിക്കുന്ന അക്ഷരം കണക്കിലെടുത്താണ് നാമകരണം ചെയ്യുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%80%E0%B4%B5%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍