This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിശാത്മക കപ്ളര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിശാത്മക കപ്ളര്‍

Directional coupler

മൈക്രോവേവ് സിസ്റ്റം, ഇന്റഗ്രേറ്റഡ് ഓപ്റ്റിക്കല്‍ സിസ്റ്റം, ഓപ്റ്റിക് ഫൈബര്‍ തുടങ്ങിയവയില്‍ ഉപയോഗപ്പെടുത്തുന്നതും വേവ് ഇന്റര്‍ഫറന്‍സ് തത്ത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ വേവ്ഗൈഡ്. ടെലിഫോണ്‍ റിസീവറില്‍ 'സൈഡ്-ടോണ്‍' ബാലന്‍സിനുവേണ്ടി പ്രയോജനപ്പെടുത്തുന്ന ഹൈബ്രിഡ് ഇന്‍ഡക്ഷന്‍ കോയിലിന്റെ പ്രവര്‍ത്തനത്തിനു സമാനമാണ് ദിശാത്മക കപ്ളറിന്റേത്. ഉദാഹരണമായി നാല് പോര്‍ട്ടുള്ള ഒരു ദിശാത്മക കപ്ളറിന്റെ ഒരു പോര്‍ട്ടിലൂടെ കടന്നുവരുന്ന ഇന്‍പുട്ട് സിഗ്നല്‍ ഇതര മൂന്ന് പോര്‍ട്ടുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിലൂടെ മാത്രമേ ബഹിര്‍ഗമിക്കാറുള്ളൂ; മൂന്നാമത്തെ പോര്‍ട്ടിലേക്കുള്ളത് കപ്ളറില്‍വച്ചുതന്നെ അവമന്ദിതമാക്കപ്പെടുന്നു (attenuated).

ഒന്നിലേറെ വേവ്ഗൈഡുകളില്‍നിന്നുള്ള തരംഗസിഗ്നലുകളെ ചില സഞ്ചാരദിശകളില്‍ പരസ്പരപൂരകമായും ഇതരദിശകളില്‍ പരസ്പരരോധകമായും സംയോജിപ്പിക്കാവുന്ന രീതിയിലാണ് ദിശാത്മക കപ്ളര്‍ ക്രമീകരിക്കുന്നത്. കപ്ളിങ് ഫാക്റ്റര്‍, ദിശാത്മകത (directivity), സന്നിവേശ നഷ്ടം (Insertion loss), പ്രവര്‍ത്തന-ആവൃത്തി പരിധി, ഇന്‍പുട്ട് പോര്‍ട്ടിന്റെ മാച്ചിങ് ഇംപീഡന്‍സ് മുതലായ ഘടകങ്ങള്‍ ദിശാത്മക കപ്ളറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാറുണ്ട്.

ഇവയില്‍ സുപ്രധാനങ്ങളായ രണ്ടിനങ്ങളാണ് റ്റു-ഹോള്‍ കപ്ളറും മാജിക് ട്രീയും. കപ്ളറിലെ രണ്ട് സുഷിരങ്ങളിലൂടെയും കടന്നുവരുന്ന തരംഗസിഗ്നലിന്റെ ഒരംശം വിപരീത ദിശകളില്‍ ധ്രൂവീകരിക്കപ്പെട്ട് ഇരുദിശകളിലായി സഞ്ചരിച്ച് സംപോഷക/വിനാശക ഇന്റര്‍ഫറന്‍സ് (constructive/destructive interference) സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് റ്റു-ഹോള്‍ കപ്ളര്‍. കപ്ളറിലെ അഭിമുഖ പോര്‍ട്ട് ജോഡികളില്‍ ഒരെണ്ണം 'ഘ' മാതൃകയില്‍ ക്രമീകരിച്ചു രൂപപ്പെടുത്തുന്നതാണ് മാജിക് ട്രീ. മൈക്രോവേവ് പരിപഥങ്ങളില്‍ മുഖ്യതരംഗത്തിന്റെ തീവ്രതയ്ക്കു കുറവു വരാത്ത രീതിയില്‍ പരിപഥത്തിലെ ആഗമ, പ്രതിഫലിത തരംഗങ്ങളുടെ തീവ്രത നിര്‍ണയിക്കുവാന്‍ ദിശാത്മക കപ്ളര്‍ ഉപയോഗപ്രദമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍