This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാറുല്‍ കുത്തുബ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാറുല്‍ കുത്തുബ്
Darul Kutub
ഈജിപ്ഷ്യന്‍ ദേശീയ ഗ്രന്ഥശാല. ദാറുല്‍ കുത്തുബ് അല്‍-കൗമിയ്യ അല്‍-മിസ്രിയ്യ എന്നാണ് ഈ സ്ഥാപനത്തിന്റെ മൗലിക നാമം. 1870-ല്‍ കെയ്റോയില്‍ പുനരാരംഭിച്ച ഈ ഗ്രന്ഥാലയത്തിന് കുത്തബ്ഖാന അല്‍-ഖിദീവിയ്യ എന്നായിരുന്നു ആദ്യം പേരിട്ടത്. ദര്‍ബ് അല്‍-ഗമാമീസ് എന്ന സ്ഥലത്താണ് സ്ഥാപനം തുടങ്ങിയത്. 1904-ല്‍ ബാബ് അല്‍-ഖല്‍ക്കിലേക്കു മാറ്റിയ ഗ്രന്ഥശാല ഇപ്പോള്‍ കോര്‍ണിക് അല്‍-നീലിലാണ്. ദാറുല്‍ കുത്തുബ് അറബിലോകത്തെ ആദ്യത്തെ ആധുനിക ഗ്രന്ഥാലയമായി കരുതപ്പെടുന്നു. ഹാഫിള് ഇബ്രാഹീം, അലീ മഹ്മൂദ് ത്വാഹാ, തൌഫീക്കുല്‍ ഹക്കീം, അഹ്മദ് ലുഥ്ഫീ അസ്സയ്യിദ് തുടങ്ങിയ പ്രഗല്ഭരായ ഈജിപ്ഷ്യന്‍ സാഹിത്യകാരന്മാര്‍ക്ക് പ്രചോദനവും പ്രകാശവുമായിരുന്നു ദാറുല്‍ കുത്തുബ്. അറബിഭാഷാ ഗവേഷകര്‍ക്ക് ഈ ഗ്രന്ഥാലയം ഇന്നും പ്രയോജനകരമായി നിലനില്ക്കുന്നു.