This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാര്‍ദിക് ഭാഷകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാര്‍ദിക് ഭാഷകള്‍
ഇന്തോ-ആര്യന്‍ ഭാഷാഗോത്രത്തിലെ ഒരു ഭാഷാസമൂഹം. ഉത്തരപൂര്‍വ അഫ്ഗാനിസ്ഥാന്‍, ഉത്തര പാകിസ്താന്‍, കാശ്മീര്‍ എന്നീ പ്രദേശങ്ങളിലെ ഉള്‍നാടന്‍ മലമ്പ്രദേശങ്ങളില്‍ പ്രധാനമായും പ്രചാരത്തിലിരിക്കുന്ന ഈ ഭാഷ സംസാരിക്കുന്നവര്‍ ദാര്‍ദ് എന്ന് അറിയപ്പെടുന്നു.
ഇന്തോ-ആര്യന്‍ ഗോത്രത്തില്‍ ഈ ഭാഷകളെ വര്‍ഗീകരിക്കുന്നതില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഭാഷാപരമായ സാമ്യം ഈ വര്‍ഗീകരണത്തെ സാധൂകരിക്കുന്നു. അതിപുരാതന സവിശേഷതകളും നൂതന പ്രയോഗങ്ങളും ഉള്‍ ക്കൊള്ളുന്ന ഈ ഭാഷകള്‍ ചരിത്രപരമായി പ്രാധാന്യമുള്ളവയാണ്. ഗ്രിയേഴ്സണ്‍, സുനീതികുമാര്‍ ചാറ്റര്‍ജി എന്നീ ഭാഷാപണ്ഡിതന്മാര്‍ ദാര്‍ദിക് ഭാഷയ്ക്ക് കശ്മീരിയുമായുള്ള സമ്മിശ്രബന്ധം കാരണം ദാര്‍ദിക് വിഭാഗത്തിലെ ഒരു ഭാഷയായി കശ്മീരിഭാഷയെ വിവക്ഷിക്കുന്നു. ദാര്‍ദിക് ഭാഷകളിലും കശ്മീരിഭാഷയിലും ഒട്ടേറെ പദങ്ങള്‍ പൊതുവായി പ്രയോഗത്തിലുണ്ട്. ഈ വിഭാഗത്തിലുള്ള ഭാഷകള്‍ സംസാരിക്കുന്നവര്‍ കുറവാണ്. പാഷെയ് ഭാഷയും ഇതിന്റെ വിവിധരൂപങ്ങളും അഫ്ഗാനിസ്ഥാനിലും ഖോവര്‍ഭാഷ പശ്ചിമ പാകിസ്താനിലെ ചില പ്രദേശങ്ങളിലും ഷിനഭാഷ കാശ്മീരിന്റെ ചില ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. ഫലൂര, റുമാകി എന്നീ ഭാഷകളും ദാര്‍ദിക് ഭാഷാവിഭാഗത്തില്‍പ്പെടുന്നു.