This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദഹദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദഹദ്
Dahod/Dohad
ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. വിസ്തീര്‍ണം: 3,646.1 ച.കി.മീ.; ജനസംഖ്യ: 16,35,374 (2001); ജനസാന്ദ്രത: 449/ച.കി.മീ. (2001); അതിരുകള്‍: വ. രാജസ്ഥാന്‍, തെക്കും കിഴക്കും മധ്യപ്രദേശ്, പ. പഞ്ച്മഹല്‍ ജില്ല; ആസ്ഥാന പട്ടണം: ദഹദ്.
കുന്നുകളും സമതലങ്ങളും വനങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് ദഹദ് ജില്ലയുടേത്. മാഹിയും പോഷകനദികളുമാണ് പ്രധാന ജലസ്രോതസ്സുകള്‍. പ്രധാന വിളകളില്‍ നെല്ല്, ചോളം, ഗോതമ്പ്, നിലക്കടല, പരുത്തി, കരിമ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു. കന്നുകാലിവളര്‍ത്തലും മത്സ്യബന്ധനവുമാണ് മറ്റു പ്രധാന ധനാഗമമാര്‍ഗങ്ങള്‍. റബ്ബര്‍, പ്ലാസ്റ്റിക്, പെട്രോളിയം, കല്‍ക്കരി, അലോഹധാതവ ഉത്പന്നങ്ങള്‍ തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളും ജില്ലയില്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഗതാഗതരംഗത്ത് റെയില്‍വേക്കും റോഡുകള്‍ക്കുമാണ് മുന്‍തൂക്കം.
ഗുജറാത്തിയാണ് ജില്ലയിലെ മുഖ്യ വ്യവഹാര ഭാഷ. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്. ഇസ്ലാംമത വിശ്വാസികളാണ് രണ്ടാം സ്ഥാനത്ത്. കോളജുകളും സ്കൂളുകളും ഉള്‍ പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കഡാന, ദഹദ്, മൂന്‍പൂര്‍, റയാനിയ (Rayania), ഝലദ്, മീരാഖേഡി, ബാവ്ക, പാറോലി (Paroli), ഘോഗാംബ (Ghoghamba) എന്നീ പ്രദേശങ്ങള്‍ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.