This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശമൂലകടുത്രയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദശമൂലകടുത്രയം

ജ്വരം, ചുമ, വാത-കഫജന്യവികാരങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്ന ആയുര്‍വേദ ഔഷധയോഗം. കഷായരൂപത്തില്‍ ഉണ്ടാക്കുന്ന ഈ ഔഷധത്തില്‍ കൂവളവേര്, കുമിഴിന്‍വേര്, പാതിരിവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞില്‍, ചുക്ക്, കുരുമുളക്, തിപ്പലി, ആടലോടകം എന്നിവയോടൊപ്പം ത്രികടു അഥവാ കടുത്രയവും ആണ് അടങ്ങിയിട്ടുള്ളത്. ഔഷധദ്രവ്യങ്ങള്‍ എല്ലാം സമമെടുത്ത് നല്ലതുപോലെ ചതച്ച് അതിന്റെ 16 ഇരട്ടി വെള്ളത്തില്‍ തിളപ്പിച്ച് നാലില്‍ ഒന്നാക്കി വറ്റിച്ച് 60 മി.ലി. വീതം ദിവസം രണ്ടുനേരം സേവിക്കണം.

ശ്വാസംമുട്ടലിനും ചുമയ്ക്കും പെട്ടെന്ന് ആശ്വാസം നല്കുന്നതിനു പുറമേ ചുമകൊണ്ട് മുതുകത്തും മാറത്തും തലയ്ക്കും ഉണ്ടാകുന്ന എല്ലാവിധ വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും ദശമൂല കടുത്രയ കഷായം ഫലപ്രദമാണ്. കസ്തൂര്യാദി ഗുളിക, മഹാധാന്വന്തരം ഗുളിക, ഗോരോചനാദി ഗുളിക മുതലായവയോ തേനോ യുക്തംപോലെ മേമ്പൊടി ചേര്‍ക്കാവുന്നതാണ്.

(ഡോ. നേശമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍