This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദന്യെറ്റ്സ് തടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദന്യെറ്റ്സ് തടം

Donets basin

ഉക്രെയ്നിലെ ഒരു മുഖ്യ വ്യാവസായിക-നാഗരിക പ്രദേശം. ഡോണ്‍ നദിയുടെ പോഷകനദികളിലൊന്നായ ദന്യെറ്റ്സിന്റെ തടത്തിലാണ് ദന്യെറ്റ്സ് പ്രദേശം വ്യാപിച്ചിരിക്കുന്നത്. ഡോണ്‍ബാസ് (Donbas) എന്നും പേരുള്ള ദന്യെറ്റ്സ് നദിക്ക് സു. 1,050 കി.മീ. നീളമുണ്ട്. ദന്യെറ്റ്സ് പ്രദേശത്തെ മുഖ്യ ജലസ്രോതസ്സുകളില്‍ ഒന്നാണ് ഈ നദി. കിഴക്കു പടിഞ്ഞാറ് സു. 620 കി.മീ.-ഉം, തെക്കുവടക്ക് 70-170 കി.മീ.-ഉം ദൈര്‍ഘ്യത്തില്‍ വ്യാപിച്ചിരിക്കുന്ന ദന്യെറ്റ്സ് തടത്തിന് സു. 31,000 ച.കി.മീ. വിസ്തൃതിയുണ്ട്. ലുഗാന്‍സ്ക് (Lugansk), ഗൊര്‍ലൊഫ്ക (Gorlovka), മാകെയെഫ്ക (Makeyevka), സീദനോഫ് (Zhdenov), ക്രമറ്റോര്‍സ്ക് (Kramatorsk), കോണ്‍സ്റ്റാന്റിനോഫ്ക (Konstantinovka), കാദിയേഫ്ക (Kadiyevka), കോമ്യൂണാക്സ്ക് (Kommunacsk), ഷാക്തു (Shakhtu) തുടങ്ങിയവയാണ് ഈ പ്രദേശത്തെ മുഖ്യ നഗരങ്ങള്‍.

ദന്യെറ്റ്സ് തടം

ഭൂമിശാസ്ത്രപരമായി ഒരു കല്‍ക്കരിപ്പാടമാണ് ദന്യെറ്റ്സ് തടം. 1721-ല്‍ ദന്യെറ്റ്സില്‍ കല്‍ക്കരി നിക്ഷേപം കണ്ടെത്തിയതോടെയാണ് ഈ പ്രദേശം വ്യാവസായിക പുരോഗതിയിലേക്കു നീങ്ങിയത്. ഇപ്പോള്‍ ബിറ്റുമിനസ്, ആന്ത്രസൈറ്റ് എന്നീ കല്‍ക്കരി ഇനങ്ങള്‍ ഇവിടെനിന്ന് വന്‍തോതില്‍ ലഭിക്കുന്നു. കല്‍ക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കല്‍ക്കരിക്കു പുറമേ മെര്‍ക്കുറി, ചുണ്ണാമ്പുകല്ല്, നിര്‍മാണശില എന്നിവയും ഇവിടെനിന്ന് ഖനനം ചെയ്യുന്നു. ഒരു പ്രധാന കാര്‍ഷികോത്പാദനകേന്ദ്രം കൂടിയായ ദന്യെറ്റ്സ് മേഖലയില്‍ റഷ്യന്‍ ആഭ്യന്തരയുദ്ധവും രണ്ടാം ലോകയുദ്ധവും കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍