This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദണ്ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദണ്ഡ്

പൗരാണിക കാലത്ത് ബ്രഹ്മചാരികള്‍ സ്ഥിരമായി കൈയില്‍ കരുതിയിരുന്ന വടി. 75 സെന്റിമീറ്ററോളം നീളമുള്ള പ്ളാശിന്‍(ചമത)കമ്പായിരുന്നു ബ്രഹ്മചാരികളുടെ ദണ്ഡ്. സന്ന്യാസിമാര്‍ ഏഴ് മുട്ടുള്ള മുളങ്കമ്പാണ് ദണ്ഡായി ഉപയോഗിച്ചിരുന്നുത്. അക്കാലത്ത് 'ദണ്ഡ്' എന്ന പദം അളവിനെ സൂചിപ്പിക്കുവാനും ഉപയോഗിച്ചിരുന്നു. നാല് കോല്‍ ചേര്‍ന്നാല്‍ ഒരു ദണ്ഡ് എന്നായിരുന്നു കണക്ക്. മൂന്ന് മീറ്ററിനു സമാനമായ ഒരളവായിരുന്നു പുരാതനകാലത്തെ ഒരു ദണ്ഡ്.

ദണ്ഡകാരണ്യം

പുരാണപ്രസിദ്ധമായ വനം. നര്‍മദ, ഗോദാവരി എന്നീ നദികള്‍ക്കിടയിലുള്ള ഈ വനപ്രദേശത്തിന് അധിപനായി വാണിരുന്നത് ഇക്ഷ്വാകു വംശത്തിലെ ദണ്ഡന്‍ എന്ന രാജാവാണ്. ഇദ്ദേഹം ഒരിക്കല്‍ ശുക്രാചാര്യരുടെ പുത്രിയെ ഈ പ്രദേശത്തുവച്ച് ബലാത്കാരം ചെയ്തതായും ശുക്രമഹര്‍ഷി ശാപത്താല്‍ ഈ പ്രദേശം മുഴുവന്‍ പൊടിപടലംകൊണ്ട് നശിപ്പിച്ചതായും രാമായണത്തില്‍ പരാമര്‍ശമുണ്ട്.

ശ്രീരാമന്‍ വനവാസകാലത്ത് സീതയും ലക്ഷ്മണനുമൊത്ത് ഈ പ്രദേശത്തു താമസിച്ചിരുന്നപ്പോഴാണ് ശൂര്‍പ്പണഖയുടെ അംഗവിച്ഛേദവും ഖരവധവും നടത്തിയതും പതിനാലായിരം രാക്ഷസരെ വകവരുത്തിയതും. തടുര്‍ന്ന് രാവണന്‍ സീതയെ അപഹരിച്ചു കൊണ്ടുപോകുന്ന വഴിക്ക് ജടായുവിന് മാരകമായ മുറിവേല്പിച്ചതും ദണ്ഡകാരണ്യത്തില്‍വച്ച് ആയിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍