This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദക്ഷിണ കരോലിന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദക്ഷിണ കരോലി
South Carolina
ദക്ഷിണ യു.എസ്സിലെ ഒരു സംസ്ഥാനം. ചാള്‍സ് ഒന്നാമന്റെ കാലശേഷം 1629-ല്‍ ആണ് ഈ സംസ്ഥാനത്തിന് ദക്ഷിണ കരോലിന എന്ന പേര് ലഭിച്ചത്. 'ചാള്‍സ്' എന്ന പേരിന്റെ ലാറ്റിന്‍ രൂപമാണ് കരോലിന. 1730-ല്‍ ഉത്തര-ദക്ഷിണ കരോലിനകള്‍ വ്യത്യസ്ത കോളനികളായതോടെയാണ് കരോലിനയ്ക്കൊപ്പം 'ദക്ഷിണ' എന്നുകൂടി ചേര്‍ത്തത്. ഈ പ്രദേശത്ത് പാല്‍മെറ്റോ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നതിനാല്‍ 'പാല്‍മെറ്റോ സ്റ്റേറ്റ്' എന്ന അപരനാമത്തിലും ദക്ഷിണ കരോലിന അറിയപ്പെടുന്നുണ്ട്. സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ കൊളംബിയയാണ് തലസ്ഥാനം. ചാള്‍സ്റ്റണ്‍ ആണ് വലുപ്പത്തില്‍ രണ്ടാം സ്ഥാനത്ത്; മൂന്നാം സ്ഥാനം നോര്‍ത്ത് ചാള്‍സ്റ്റണും.
ദക്ഷിണ കരോലിനയുടെ ജനസംഖ്യയില്‍ മൂന്നില്‍ ഒന്നും കറുത്തവരാണ്. കറുത്തവര്‍ക്കു പുറമേ ഐറിഷ്, ഇംഗ്ലീഷ്, സ്കോട്ടിഷ്-ഐറിഷ്, അമേരിന്ത്യന്‍ എന്നീ വംശജരും ഉള്‍പ്പെടുന്നതാണ് ദക്ഷിണ കരോലിനയിലെ ജനസമൂഹം. ജനങ്ങളില്‍ പകുതിയിലധികവും നഗരവാസികളാണ്.
80,582 ച.കി.മീ. ആണ് ദക്ഷിണ കരോലിനയുടെ മൊത്തം ഭൂവിസ്തൃതി. അത് ലാന്തിക് സമുദ്രത്തോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ക്ക് പൊതുവേ ഉയരം കുറവാണ്. പശ്ചിമഭാഗത്ത് മണല്‍ക്കൂനകള്‍ മുതല്‍ പര്‍വതങ്ങള്‍ വരെ കാണാം. ബ്ളൂ റിഡ്ജ് പര്‍വതനിരയിലെ സസ്സാഫ്രാസ് (1,085 മീ.) ആണ് ഏറ്റവും ഉയരം കൂടിയ പര്‍വതം. പൊതുവേ മിതോഷ്ണമാണ് ദക്ഷിണ കരോലിനയുടെ കാലാവസ്ഥ.
യു.എസ്സിലെ പ്രധാന ഉത്പാദക-കാര്‍ഷിക സംസ്ഥാനം എന്ന നിലയില്‍ ശ്രദ്ധേയമാണ് ദക്ഷിണ കരോലിന. വസ്ത്രങ്ങളാണ് മുഖ്യ വ്യാവസായിക ഉത്പന്നം. കാര്‍ഷികോത്പന്നങ്ങളില്‍ പുകയില ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. കന്നുകാലിവളര്‍ത്തലിനും വിനോദസഞ്ചാരത്തിനും ദക്ഷിണ കരോലിനയുടെ ധനാഗമമാര്‍ഗത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്.