This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദക്ഷിണ് സമാചാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദക്ഷിണ് സമാചാര്‍
ഹിന്ദി വാരിക. ഹൈദരാബാദില്‍നിന്നു പ്രസിദ്ധപ്പെടുത്തുന്നു. ഇവിടെനിന്നു പ്രസിദ്ധീകരിച്ചിരുന്ന കല്പന എന്ന സാഹിത്യമാസികയില്‍ പ്രവര്‍ത്തിച്ച മുനീന്ദ്രയാണ് ദക്ഷിണ് സമാചാറിന്റെ സ്ഥാപക പത്രാധിപര്‍. 1991-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വാരികയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും ഇതിന്റെ പ്രസിദ്ധീകരണം ദ്വൈവാരികയായിട്ടാണ് തുടങ്ങിയത്. ഇപ്പോള്‍ വാരികയാണ്. ഹിന്ദി - പ്രത്യേകിച്ച്, ദേവനാഗരിലിപിയില്‍ എഴുതപ്പെടുന്ന ഹിന്ദി - ഉപയോഗിക്കാന്‍ ഭാരതീയരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം ദക്ഷിണ് സമാചാറിനുണ്ട്. ദക്ഷിണേന്ത്യയിലുള്ള ഹിന്ദിഎഴുത്തുകാരുടെ ഗ്രന്ഥങ്ങളെയും മാസികകളില്‍ വരുന്ന ലേഖനങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ വായനക്കാരെ വാരിക പരിചയപ്പെടുത്തിവരുന്നു.
ഒരു നല്ല വര്‍ത്തമാനപത്രത്തിന്റെ ധര്‍മം നിര്‍വഹിക്കുന്ന ദക്ഷിണ് സമാചാറില്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍, ചലച്ചിത്രം, ക്രിക്കറ്റ് തുടങ്ങിയവയെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഇതില്‍ സാഹിത്യസൃഷ്ടികളും കാണാം. യുവഎഴുത്തുകാര്‍ക്ക്, പ്രത്യേകിച്ച് ദക്ഷിണഭാരതത്തിലുള്ളവര്ക്ക് ഈ വാരിക പ്രോത്സാഹനം നല്കിവരുന്നു.
ആന്ധ്രപ്രദേശിന്റെ തലസ്ഥാനവും ചരിത്രപരമായി ദക്ഖിനീ ഹിന്ദി വികസിച്ച സ്ഥലവുമാണ് ഹൈദരാബാദ്. ദക്ഖിനീ ശൈലിയിലുള്ള ഹിന്ദി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇസ്ലാം മതവിഭാഗത്തിലുള്ള ജനങ്ങള്‍ ഹൈദരാബാദില്‍ ധാരാളമുണ്ട്. ആര്യസമാജക്കാരും മാര്‍വാഡികളും മറ്റുമായി ഹിന്ദി മാതൃഭാഷയായിട്ടുള്ളവരും ഇവിടെ കുറവല്ല. അങ്ങനെ ഹിന്ദിഭാഷയ്ക്കു കൂടി പ്രാധാന്യമുള്ള പ്രദേശമായി കരുതാവുന്ന ഹൈദരാബാദില്‍നിന്നാണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
(ഡോ. എന്‍.ഇ. വിശ്വനാഥയ്യര്)