This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷിണേന്ത്യന്‍ സംഗീതം II

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദക്ഷിണേന്ത്യന്‍ സംഗീതം

ഒരു സംഗീതശാസ്ത്ര ഗ്രന്ഥം. 1970-ല്‍ കേരള സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം രചിച്ചത് സംഗീതജ്ഞനും ശെമ്മാങ്കുടിയുടെ ശിഷ്യരിലൊരാളുമായ വിദ്വാന്‍ എ.കെ. രവീന്ദ്രനാഥ് ആണ്.

മലയാളത്തില്‍ ഗദ്യരൂപത്തില്‍ ഇറങ്ങിയിട്ടുള്ള മികച്ച സംഗീതശാസ്ത്ര ഗ്രന്ഥമാണിത്. 20 ഗീതങ്ങള്‍, 16 സ്വരജതികള്‍, 45 വര്‍ണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 80 രാഗങ്ങളുടെ ലക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. പുരന്ദരദാസര്‍ തുടങ്ങി പിന്നീടുള്ള 80 സംഗീതജ്ഞന്മാരുടെ ജീവചരിത്രവും ഇതില്‍ ചേര്‍ത്തിരിക്കുന്നു. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള വിശദമായ ആഖ്യാനം ഇതിലുണ്ട്. കേരള സംഗീതത്തെക്കുറിച്ചും നാടോടിപ്പാട്ടുകളെക്കുറിച്ചുമുള്ള പ്രതിപാദ്യം ഇതിലെ ആകര്‍ഷക ഘടകമാണ്. കര്‍ണാടക-ഹിന്ദുസ്ഥാനി സംഗീതധാരകളെ താരതമ്യം ചെയ്യുന്ന ഒരു പ്രകരണവും ഇതിലുണ്ട്.

രണ്ടുഭാഗങ്ങളായി തിരിച്ച ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്തില്‍ ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവം, മാര്‍ഗസംഗീതവും ദേശീയസംഗീതവും, സംഗീതമഹിമ, നാദം, ശ്രുതി, സ്വരം, സ്ഥായി, രാഗം, പ്രാചീനസംഗീതത്തിലെ ഗ്രാമം, മൂര്‍ച്ഛന, ജതിവ്യവസ്ഥ, രാഗവിഭജന ചരിത്രം, 72 മേളകര്‍ത്താപദ്ധതി, ജന്യരാഗങ്ങള്‍, താളങ്ങള്‍, ദശപ്രാണങ്ങള്‍, ചാപ്പ്താളങ്ങള്‍, ദേശാദി-മധ്യാദി താളങ്ങള്‍, ഗമകങ്ങള്‍, മനോധര്‍മസംഗീതം, കല്പിതസംഗീതം, ശ്രുതിഭേദം, ഉപകരണസംഗീതം, ദ്രാവിഡസംഗീതം, കേരളസംഗീതം, നാടോടിപ്പാട്ടുകള്‍, കര്‍ണാടകസംഗീതവും ഹിന്ദുസ്ഥാനിസംഗീതവും, കച്ചേരി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രാഗലക്ഷണം, പ്രമുഖ സംഗീതജഞരുടെ ജീവചരിത്രക്കുറിപ്പുകള്‍ എന്നീ അധ്യായങ്ങളും രണ്ടാം ഭാഗത്തില്‍ സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങള്‍, ഗീതങ്ങള്‍, ലക്ഷണഗീതങ്ങള്‍, ജതിസ്വരങ്ങള്‍, സ്വരജതികള്‍, താനവര്‍ണങ്ങള്‍, അടതാളവര്‍ണങ്ങള്‍, പദവര്‍ണങ്ങള്‍, ദരുവര്‍ണങ്ങള്‍ തുടങ്ങിയ അധ്യായങ്ങളുമാണ് ചേര്‍ത്തിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍