This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിമധുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിമധുരം

ഒരു ക്ഷേത്രനിവേദ്യം. മൂന്ന് മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന നൈവേദ്യമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. നെയ്യ്, പഞ്ചസാര, തേന്‍ എന്നിവ ചേര്‍ത്തും പഴം, കല്ക്കണ്ടം, തേന്‍ എന്നിവ ചേര്‍ത്തും ത്രിമധുരം ഉണ്ടാക്കാറുണ്ട്. കദളിപ്പഴമാണ് സാധാരണയായി ഉപയോഗിക്കുന്നത്. കദളിപ്പഴത്തിനു പകരം മറ്റു പഴങ്ങളും ഇന്ന് ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യങ്ങളിലൊന്നാണ് ത്രിമധുരം. ദുര്‍ഗാപൂജാവേളയിലും ത്രിമധുരം നിവേദിക്കാറുണ്ട്. പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ചേര്‍ത്തും ത്രിമധുരം തയ്യാറാക്കിവരുന്നു. അര്‍ഥശാസ്ത്രം (കൗടില്യന്‍), തന്ത്രസമുച്ചയം എന്നിവയില്‍ ത്രിമധുരത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍