This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിപാഠി, കമലാപതി (1905 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിപാഠി, കമലാപതി (1905 - 90)

കമലാപതി ത്രിപാഠി

ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രി. 1905 ആഗ. 8-ന് വാരാണസിയില്‍ ജനിച്ചു. 1920-കളില്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ത്രിപാഠി സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തതിന്റെ പേരില്‍ പല തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1936 മുതല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാംഗമായിരുന്ന ഇദ്ദേഹം 1971-ല്‍ സംസ്ഥാനത്തിലെ പത്താമത്തെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. 1973-ല്‍ ഇന്ദിരാഗാന്ധിയുടെ കേന്ദ്രമന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായതോടെയാണ് ഇദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 1977-ല്‍ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഇദ്ദേഹമായിരുന്നു ലോക്സഭയിലെ പ്രതിപക്ഷ നേതാവ്.


പത്രപ്രവര്‍ത്തനരംഗത്ത് സ്വന്തമായ ശൈലിയുണ്ടാക്കിയ ത്രിപാഠി ആജ്, സന്‍സാര്‍, യുഗധാര എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. 1990-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍