This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേയ്മാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേയ്മാനം

Wear and tear

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സാമ്പത്തിക മൂല്യം നിര്‍ണയിക്കാനാവുന്ന സ്ഥാവര ആസ്തികളില്‍ കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന മൂല്യക്കുറവ്. സാധനസാമഗ്രികള്‍, കെട്ടിടം, കാര്‍, വീട്ടുപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍ ഉള്‍ പ്പെടെയുള്ള ഇനങ്ങള്‍ എന്നിവ സ്ഥാവര ആസ്തികളില്‍ ഉള്‍ പ്പെടും. തേയ്മാനം സംഭവിക്കുന്നതിന് കാലപ്പഴക്കം പ്രധാന ഹേതുവായി മാറുന്നു. ഒപ്പം, നിരന്തരമായ ഉപയോഗവും തേയ്മാനത്തിന് നിദാനമാണ്. തേയ്മാനത്തിലൂടെ സ്ഥാവര ആസ്തികള്‍ക്കുണ്ടാകുന്ന കുറവുകളും കേടുപാടുകളും പുതുക്കലിലൂടെയും ജീര്‍ണോദ്ധാരണത്തിലൂടെയും ആണ് പരിഹരിക്കാനാവുക. വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്ഥാവര ആസ്തികള്‍ ഉപയോഗിക്കുമ്പോള്‍ തേയ്മാനത്തിലൂടെ സംഭവിക്കുന്ന മൂല്യക്ഷയത്തെ (depreciation) വ്യാപാര നഷ്ടമായി കണക്കാക്കും. അതുകൊണ്ടുതന്നെ തേയ്മാനത്തിലൂടെ ഉണ്ടായ മൂല്യശോഷണത്തുക കണക്കാക്കി വ്യാപാര ലാഭ നഷ്ട അക്കൗണ്ടില്‍ ഡെബിറ്റ് ചെയ്താണ് അറ്റാദായം/അറ്റനഷ്ടം തിട്ടപ്പെടുത്തുന്നത്. നിശ്ചിത നിരക്കുകളില്‍ സ്ഥാവര ആസ്തികളുടെ മൂല്യക്ഷയം ഇവ്വിധം കുറവ് ചെയ്യുന്നതിന് ആദായനികുതി നിയമത്തിലും നികുതിദായകന് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍ പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മൂല്യക്ഷയത്തിന് തേയ്മാനം പല കാരണങ്ങളില്‍ ഒന്നു മാത്രമാണ്. അതായത് കാലോചിതമല്ലാതാവുക, ഫാഷന്‍ മാറുക, അമിത ഉപയോഗം നടത്തുക തുടങ്ങിയ ഘടകങ്ങളും മൂല്യക്ഷയം ഉണ്ടാകുന്നതിന് കാരണമാകാം.

(ഡോ. എം. ശാര്‍ങ്ഗധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍