This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേഭാഗാ പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേഭാഗാ പ്രസ്ഥാനം

ബംഗാളിലെ വടക്കന്‍ ജില്ലകളില്‍ 1946 സെപ്.-നും 1947 മാര്‍ച്ചിനുമിടയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകപ്രക്ഷോഭം. തേഭാഗാ എന്ന ബംഗാളി പദത്തിന് 'മൂന്നില്‍ രണ്ടു ഭാഗം' എന്നാണ് അര്‍ഥം. കൃഷിയുടെ മൂന്നില്‍ രണ്ട് ആദായം കൃഷിയിറക്കുന്ന കര്‍ഷകത്തൊഴിലാളികളുടെ അവകാശമായി നേടിയെടുക്കുക എന്നതായിരുന്നു സമരത്തിന്റെ ലക്ഷ്യം. വിളയുടെ പകുതിയോ അതിലധികമോ പാട്ടമായി കൈവശപ്പെടുത്തുന്ന ജന്മി ഭൂവുടമകള്‍ക്ക് എതിരെയുള്ള ഈ സമരം ബംഗാളില്‍ ഏറെ ചലനങ്ങളുണ്ടാക്കി. കര്‍ഷകരും ഗോത്രവര്‍ഗക്കാരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത ഈ പ്രക്ഷോഭം തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുന്നതിന് സഹായകമായി. വിഭജനത്തിനു മുമ്പുള്ള വര്‍ഗീയ ലഹളകള്‍ പ്രസ്ഥാനത്തെ തളര്‍ത്തിയെങ്കിലും വര്‍ഷങ്ങളായി യാതന അനുഭവിച്ചുപോന്ന ബംഗാളി കര്‍ഷകര്‍ക്ക് ഈ പ്രക്ഷോഭംമൂലം പാട്ടമിളവു ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍