This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെവെനിന്‍ പ്രമേയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെവെനിന്‍ പ്രമേയം

Thevenin theorem

വിദ്യുത്പരിപഥ വിശ്ലേഷണത്തിനെ സംബന്ധിക്കുന്ന ഒരു പ്രമേയം (theorem). തെവെനിനു മുമ്പ് ഹെമ്ഹോള്‍ട്സ് മറ്റൊരു രീതിയില്‍ ഇതേ തത്ത്വം പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ഹെമ്ഹോള്‍ട്സ് - തെവെനിന്‍ പ്രമേയം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. നിരവധി വോള്‍ട്ടതാ സ്രോതസ്സുകളും രേഖീയ പരിപഥ ഘടകങ്ങളും ഉള്‍ പ്പെടുന്ന ഒരു വിദ്യുത് നെറ്റ് വര്‍ക്കിനെ, ഒരേയൊരു വോള്‍ട്ടതാസ്രോതസ്സും അതിനോട് ശ്രേണിയായി ഘടിപ്പിച്ച ഒരു കര്‍ണരോധവും (impedance) മാത്രം ഉള്‍ പ്പെടുന്ന തുല്യമാന വൈദ്യുത പരിപഥം (equivalent electric circuit) കൊണ്ട് പ്രതീകവല്ക്കരിക്കാമെന്നതാണ് തെവെനിന്‍ പ്രമേയത്തിലെ പ്രതിപാദ്യം. ഇതിന്റെ പ്രയോഗസാധ്യത വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം സംവിധാനത്തിലെ തുല്യമാന പരിപഥത്തെ തെവെനിന്‍ പരിപഥം എന്നും അതിലെ വോള്‍ട്ടതാസ്രോതസ്സ്, കര്‍ണരോധം എന്നിവയെ യഥാക്രമം തെവെനിന്‍ തുല്യമാന വോള്‍ട്ടത (VTH), തെവെനിന്‍ തുല്യമാന കര്‍ണരോധം (ZTH) എന്നും വിശേഷിപ്പിക്കുന്നു.

വിവൃത പരിപഥാവസ്ഥയില്‍ നെറ്റ് വര്‍ക്കിന്റെ ടെര്‍മിനലുകള്‍ക്കു കുറുകെ അനുഭവപ്പെടുന്ന വോള്‍ട്ടതയാണ് VTH. നെറ്റ് വര്‍ക്കിനുള്ളിലെ മുഴുവന്‍ വോള്‍ട്ടതാസ്രോതസ്സുകളെയും സംവൃത പരിപഥം (മൂല്യം പൂജ്യം) ആക്കിയ ശേഷം ടെര്‍മിനലുകള്‍ക്കു കുറുകെ അനുഭവപ്പെടുന്ന കര്‍ണരോധമാണ് ZTH. (ചിത്രം 1-ല്‍ കൊടുത്തിട്ടുള്ള പരിപഥത്തിന്റെ തെവെനിന്‍ പരിപഥം ചിത്രം 2-ല്‍ കാണിച്ചിരിക്കുന്നു.) VTH , ZTH എന്നിവയുടെ മൂല്യം സമവാക്യങ്ങള്‍ 1, 2 ഉപയോഗിച്ചു നിര്‍ണയിക്കാം.

Image:pno74a.png

സങ്കീര്‍ണങ്ങളായ വിദ്യുത്പരിപഥങ്ങളുടെ പ്രത്യക്ഷ പരിമാണങ്ങള്‍ വിലയിരുത്താന്‍ തുല്യമാന തെവെനിന്‍ പ്രമേയം സഹായകരമാണ്. പക്ഷേ, പ്രസ്തുത പരിപഥങ്ങളുടെ ആന്തര സ്വഭാവഘടന വിശകലനം ചെയ്യുന്നതിന് അവ അപര്യാപ്തവുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍