This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെറ്റിക്കൊക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെറ്റിക്കൊക്ക്

Whimbrel

നാടന്‍കോഴിയോളം വലുപ്പമുള്ള ഒരിനം പക്ഷി. കരാഡ്രിഫോമിസ് (Charadriiformes)) പക്ഷികുടുംബത്തിലെ സ്ക്കോളോപാസിനെ (Scolopacinae) ഉപകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: ന്യുമെനിയസ് ഫിയോപ്പസ്(Numenius phaeopus). ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ്, മാലിദ്വീപ്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ തെറ്റിക്കൊക്കുകളെ കണ്ടുവരുന്നു. കേരളത്തിന്റെ തീരദേശത്തും കായലോരങ്ങളിലും അഴിമുഖങ്ങളിലെ ചെളിപ്പരപ്പിലുമെല്ലാം ഇവയെ കാണാം. ഒറ്റയായോ ചെറുകൂട്ടങ്ങളായോ ആണ് ഇവ സഞ്ചരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് തെറ്റിക്കൊക്കുകളെ കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നത്.

തെറ്റിക്കൊക്ക് ‍‍ ‍‍‍

തെറ്റിക്കൊക്കുകള്‍ക്ക് 43 സെന്റിമീറ്ററോളം നീളമുണ്ട്. ശരീരത്തിന്റെ ഉപരിഭാഗത്തിന് കടുംതവിട്ടും അടിവശത്തിന് നേര്‍ത്ത തവിട്ടും നിറമാണ്. ഇവയുടെ ശരീരത്തില്‍ വലുപ്പം കൂടിയ നിരവധി കറുത്ത പൊട്ടുകളുണ്ടായിരിക്കും. കണ്ണിനു മുകളിലെ വീതികൂടിയ പുരികവും മൂര്‍ധാവില്‍ തെളിഞ്ഞു കാണുന്ന മൂന്ന് പട്ടകളും നീളം കൂടി താഴോട്ടു വളഞ്ഞ കൊക്കും തെറ്റിക്കൊക്കുകളുടെ സവിശേഷതയാണ്. മൂര്‍ധാവിലെ പട്ടകളില്‍ മധ്യത്തിലേതിന് ഇളം തവിട്ടും ഇരുവശങ്ങളിലുമുള്ളതിന് കറുപ്പും നിറമാണ്. കാലുകള്‍ നീളം കൂടിയവയാണ്. തെറ്റിക്കൊക്കുകള്‍ പറക്കുമ്പോള്‍ ശ്രോണിയിലെ വെളുത്ത ത്രികോണം വളരെ വ്യക്തമായി കാണാന്‍ കഴിയും. ആണ്‍-പെണ്‍ പക്ഷികള്‍ കാഴ്ചയില്‍ ഒരേപോലെയിരിക്കും. തെറ്റിക്കൊക്കിന്റെ ശബ്ദത്തിന് കുതിരയുടെ ശബ്ദത്തോടു സാദൃശ്യമുണ്ട്. കക്കാവര്‍ഗത്തല്‍ പ്പെട്ടവയേയും മറ്റു പ്രാണികളേയുമാണ് ഇവ ഭക്ഷിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍