This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:42, 4 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തെര്‍മൈറ്റ്

ഠവലൃാശലേ

ലോഹങ്ങള്‍ വിളക്കി ചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രാസമിശ്രിതം. അയണ്‍ഓക്സൈഡും (എല3ഛ4) നേര്‍മയായി പൊടിച്ച അലൂമിനിയവും (അഹ) 3:1 എന്ന അനുപാതത്തില്‍ അടങ്ങിയിട്ടുള്ള മിശ്രിതത്തിന്റെ വ്യാവസായിക നാമമാണ് തെര്‍മൈറ്റ്. തെര്‍മൈറ്റ് ഉപയോഗിച്ച് ലോഹങ്ങള്‍ വിളക്കുന്ന പ്രക്രിയ തെര്‍മൈറ്റ് വെല്‍ഡനം എന്നാണറിയപ്പെടുന്നത്. വെല്‍ഡനത്തിനാവശ്യമുള്ള ദ്രവ ലോഹത്തിനും ഉയര്‍ന്ന താപത്തിനും രാസപ്രക്രിയയെ ആശ്രയിക്കുന്ന ഒരേയൊരു വെല്‍ഡന പ്രക്രിയയാണിത്. മറ്റ് വെല്‍ഡന പ്രക്രിയകളൊന്നുംതന്നെ ഫലപ്രദമാകാത്ത അവസരങ്ങളില്‍ - വലിയ ലോഹപാളികള്‍ വിളക്കാന്‍ - തെര്‍മൈറ്റ് വെല്‍ഡനം ഉപയോഗപ്രദമാകാറുണ്ട്. യന്ത്രങ്ങളുടെ കേന്ദ്രചക്രങ്ങള്‍, ലോഹ ചട്ടകള്‍, പൈപ്പുകള്‍ തുടങ്ങിയവയുടെ വെല്‍ഡനത്തിനും റെയില്‍പ്പാളങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കപ്പല്‍നിര്‍മാണ ശാലകളിലും ഉരുക്കു മില്ലുകളിലും ഉള്ള നിര്‍മാണ പ്രവര്‍ത്തനത്തിനും തെര്‍മൈറ്റ് പ്രക്രിയയാണ് ഉപയോഗിച്ചുവരുന്നത്.

  തെര്‍മൈറ്റ് 1540ബ്ബഇ ചൂടാക്കുമ്പോള്‍ മിശ്രിതത്തിലെ അലൂമിനിയം അയണ്‍ഓക്സൈഡിനെ വിജാരണം ചെയ്ത് ദ്രവാവസ്ഥയി ലുള്ള ഇരുമ്പ് അഥവാ ഉരുക്ക് അലോയ് ഉണ്ടാക്കുന്നു.

8 അഹ + 3 എല3ഛ4 9 എല + 4 അഹ2ഛ3

  വളരെയധികം താപം ബഹിര്‍ഗമിപ്പിക്കുന്ന ഒരു പ്രക്രിയയാ ണിത്. പ്രക്രിയ ആരംഭിച്ച് സു. 30 സെക്കന്‍ഡിനുള്ളില്‍ത്തന്നെ 2760ബ്ബഇ വരെ താപം ഉയരുന്നു. വിളക്കേണ്ട ഭാഗങ്ങള്‍ വൃത്തിയാക്കി യഥാസ്ഥാനങ്ങളില്‍ ചേര്‍ത്തുവച്ചശേഷം ഒരു മോള്‍ഡിനുള്ളില്‍ വയ്ക്കുന്നു. ഉച്ചതാപസഹ (ൃലളൃമരീൃ്യ) പദാര്‍ഥം കൊണ്ടുണ്ടാക്കിയ പാത്രത്തിനുള്ളിലാണ് തെര്‍മൈറ്റ് സൂക്ഷിക്കുന്നത്. ഇതിലേക്ക് മാങ്ഗനീസ്, നിക്കല്‍ എന്നീ ലോഹങ്ങള്‍ കൂടി ചേര്‍ത്തശേഷമാണ് ചൂടാക്കുന്നത്. ഈ ലോഹങ്ങള്‍ അലോയിയുടെ രൂപീകരണത്തെ ത്വരിപ്പിക്കുന്നു. വളരെ വേഗം തീപിടിക്കുന്ന ഒരു പദാര്‍ഥം (ഫ്യൂസ്) ഉപയോഗിച്ചാണ് വെല്‍ഡന മിശ്രിതം ചൂടാക്കുന്നത്. ചൂടാക്കിയ ഉടനെതന്നെ തെര്‍മൈറ്റ് മിശ്രിതം ഉരുകുന്നു. ഈ ഉരുകിയ മിശ്രിതം നേരത്തെ ചൂടാക്കിവച്ചിരിക്കുന്ന മോള്‍ഡിലേക്ക് ഒഴിക്കുന്നതോടെ വിളക്കിച്ചേര്‍ക്കേണ്ട ഭാഗങ്ങള്‍ തമ്മില്‍ ചേരുകയും നിമിഷത്തിനുള്ളില്‍ വെല്‍ഡന പ്രക്രിയ പൂര്‍ത്തിയാവുകയും ചെയ്യുന്നു. ഇപ്രകാരം ഉണ്ടാക്കുന്ന വെല്‍ഡുകള്‍ ഉറപ്പേറിയതും ഉരുക്കിനുള്ളത്ര ബലവും കാഠിന്യവും ഉള്ളതുമായിരിക്കും.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍