This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃപ്രങ്ങോട് ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃപ്രങ്ങോട് ക്ഷേത്രം

തൃപ്രങ്ങോട് ക്ഷേത്രം

മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ശിവക്ഷേത്രം. അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കാലസംഹാരമൂര്‍ത്തിയാണ്. ഇവിടെവച്ചാണ് പരമശിവന്‍ കാലനെ നിഗ്രഹിച്ച് മാര്‍ക്കണ്ഡേയനെ രക്ഷിച്ചത് എന്ന് മാര്‍ക്കണ്ഡേയപുരാണത്തില്‍ പറയുന്നു. കാലനില്‍നിന്ന് രക്ഷനേടുന്നതിനായി മാര്‍ക്കണ്ഡേയന്‍ ശിവസന്നിധിയിലേക്ക് ഓടി വന്നപ്പോള്‍ വഴിയിലുണ്ടായിരുന്ന ആല്‍മരം പിളര്‍ന്നു കൊടുത്തു എന്നും, ശിവന്‍ ഏഴടിവച്ച് ത്രിശൂലം കൊണ്ട് കാലനെ നിഗ്രഹിച്ചു എന്നുമാണ് ഐതിഹ്യം. ഇതിന്റെ സൂചകമായി ഓരോ അടിയിലും ഓരോ പ്രതിഷ്ഠയുണ്ട്. ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശത്തില്‍ ഇവിടത്തെ പ്രതിഷ്ഠാമൂര്‍ത്തിയുടെ ശക്തി വിശദമായി വര്‍ണിച്ചിരിക്കുന്നു. ദീര്‍ഘായുസ്സിനുവേണ്ടി നടത്തുന്ന ശംഖാഭിഷേകമാണ് ഇവിടത്തെ പ്രധാന വഴിപാട്. ശിവരാത്രി ആഘോഷം ഇവിടെ പ്രധാനമാണ്. കുലശേഖര വംശത്തിലെ കോതരവി രാജാവിന്റെ കാലത്തുള്ള ഒരു ശിലാലിഖിതം ക്ഷേത്രത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍