This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുലുക്കക്കാശ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുലുക്കക്കാശ്

ഒരു നാണയം. തെക്കേ ഇന്ത്യയില്‍ ഇത് നിലവിലുണ്ടായിരുന്നു. 14-ാം ശ.-ത്തില്‍ മധുര ഭരിച്ചിരുന്ന ജലാലുദ്ദീന്‍ ഹസ്സന്‍ ഷാ എന്ന സുല്‍ത്താന്‍ നിര്‍മിച്ചു പ്രചരിപ്പിച്ചിരുന്ന ഒന്നാണിത്. എ.ഡി. 1334-ല്‍ ജലാലുദ്ദീന്‍ ഹസ്സന്‍ ഷാ മധുര സുല്‍ത്താന്‍ എന്ന പേരില്‍ രാജ്യഭരണം ആരംഭിച്ച വര്‍ഷം തന്നെ ഈ നാണയമിറക്കുകയുണ്ടായി. എ.ഡി. 1378 വരെ ദക്ഷിണേന്ത്യയില്‍ ഇത് പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഉണ്ണിയാടീചരിതത്തില്‍ കണ്ടിയൂരിനെ വര്‍ണിക്കുന്ന ഗദ്യഭാഗത്ത് തുലുക്കക്കാശിനെക്കുറിച്ച് 'ആഭരണങ്ങളുമച്ചും നല്ല തുരിക്കക്കാശും' എന്നു പരാമര്‍ശമുണ്ട്. ഇത് കേരളത്തില്‍ തുലുക്കക്കാശ് പ്രചാരത്തിലുണ്ടായിരുന്നു എന്നതിനു തെളിവാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍