This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തുയെന്‍സാങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തുയെന്‍സാങ്
Tuensang
നാഗാലാന്‍ഡ് സംസ്ഥാനത്തിലെ ഒരു ജില്ല. ജില്ലാ ആസ്ഥാനത്തിനും ഇതേ പേരാണ്. സംസ്ഥാനത്തിന്റെ കിഴക്കേയറ്റത്തെ ജില്ലയായ തുയെന്‍സാങിന്റെ കിഴക്കരിക് മ്യാന്‍മര്‍ (ബര്‍മ) ആണ്. വിസ്തീര്‍ണം: 4,228 ച.കി.മീ.; ജനസംഖ്യ: 4,14,801(2001); ജനസാന്ദ്രത: 98/ച.കി.മീ. (2001); ജനസംഖ്യാവര്‍ധന നിരക്ക്: (1991-2001): 78.10; സാക്ഷരതാനിരക്ക്: 51.30(2001); അതിരുകള്‍: വ. അസം (സിബ്സാഗര്‍ ജില്ല), വ.കി. മോണ്‍ജില്ല, കി.മ്യാന്‍മര്‍, തെ. ഫേക്ജില്ല, പ.സുന്‍ഹെ ബോതോ, മൊകോക്ചങ് ജില്ലകള്‍.
ഒരു മലമ്പ്രദേശമായ തുയെന്‍സാങ്ങില്‍ സു. 1500 മീ. വരെ ഉയരമുള്ള മലനിരകള്‍ കാണാം. സംരക്ഷിത വനങ്ങള്‍ ഇല്ലെങ്കിലും ജില്ലയിലുടനീളം ചെറുവൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, അടിക്കാടുകള്‍ എന്നിവ സമൃദ്ധമായി വളരുന്ന സാധാരണ കാടുകള്‍ കാണപ്പെടുന്നു. തടി, വിറക് തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രധാന സ്രോതസ്സുകളാണ് ഇവ. ടിസു (Tizu), ദിഖു (Dikhu) എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍.
ജില്ലയില്‍ മാറ്റക്കൃഷിക്കും തട്ടുകൃഷിക്കും ഒപ്പം കന്നുകാലി- കോഴി വളര്‍ത്തലും വന്‍തോതില്‍ നടക്കുന്നു.ധാതുസമ്പന്നമായ തുയെന്‍സാങ് ജില്ലയില്‍ ചുണ്ണാമ്പുകല്ല്, കല്‍ക്കരി, മാഗ്നറ്റൈറ്റ്, കളിമണ്ണ്, സ്ളേറ്റ്, കണ്ണാടി മണല്‍ തുടങ്ങിയ വ്യാവസായിക ഖനിജങ്ങളുടെ കനത്ത നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തടി കടച്ചില്‍, കളിമണ്‍ ശില്പനിര്‍മാണം, നെയ്ത്ത്, തടിപ്പണി, ലോഹപ്പണി, കൂടനെയ്ത്ത് തുടങ്ങിയ ചെറുകിട-കുടില്‍വ്യവസായങ്ങളും ജില്ലയില്‍ പ്രചാരത്തിലുണ്ട്. തുയെന്‍സാങ് ജില്ലയിലെ ഗതാഗതം പൂര്‍ണമായും റോഡുകളെ ആശ്രയിച്ചിരിക്കുന്നു. ജനങ്ങളില്‍ ഭൂരിപക്ഷം ക്രൈസ്തവരാണ്; ഹൈന്ദവര്‍ക്കാണ് രണ്ടാം സ്ഥാനം. മുസ്ളിം, സിക്ക്, ബുദ്ധ, ജൈന മതവിഭാഗങ്ങളും ഈ ജില്ലയിലുണ്ട്. ഇംഗ്ളീഷാണ് മുഖ്യഭാഷ. കിഫിറെ (Kiphire) പങ്റോ (Pungro) എന്നിവ തുയെന്‍സാങ്ങിനു സമീപമുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.