This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുത്മോസ് കകക (ബി.സി. സു.1504 - സു.1450)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുത്മോസ് III (ബി.സി. സു.1504 - സു.1450)

Thutmose

ഈജിപ്തിലെ ഫറോവ (രാജാവ്). ഈജിപ്തിലെ 18-ാം രാജവംശത്തിലെ അഞ്ചാമത്തെ ഭരണാധികാരി ആയിരുന്നു തുത്മോസ്. സൈനിക മുന്നേറ്റത്തിലൂടെ ഈജിപ്തിന്റെ വിസ്തൃതി വര്‍ധിപ്പിച്ച തുത്മോസ് പുരാതന ഈജിപ്തിലെ നെപ്പോളിയന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടു.

തുത്മോസ് കക-ന് അയ്സിസ് എന്ന സാധാരണക്കാരിയില്‍ ജനിച്ച പുത്രനായിരുന്നു തുത്മോസ് കകക. പിതാവിന്റെ മരണാനന്തരം അടുത്ത ഫറോവയായി അധികാരമേറ്റെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍, പിതാവിന്റെ പട്ടമഹിഷിയായ ഹറ്റ്ഷെപ്സൂട് ആണ് (Hatshepsut) ഇദ്ദേഹത്തിനുവേണ്ടി റീജന്റായി പ്രവര്‍ത്തിച്ചത്. 20 വര്‍ഷക്കാലം റീജന്റായി ഭരിച്ച ഹറ്റ്ഷെപ്സൂട്ടിന്റെ നിഴലില്‍ കഴിഞ്ഞ തുത്മോസ് അവരുടെ മരണശേഷം സര്‍വാധികാരങ്ങളോടെ സ്ഥാനമേറ്റു.

പുരാതന ഈജിപ്തിലെ മികച്ച സൈനികരാജാവായിരുന്ന (warrior king) തുത്മോസ് പതിനേഴോളം സൈനിക പര്യടനങ്ങള്‍ ക്കു നേതൃത്വം നല്കി. സിറിയ, ലെബെനന്‍, പാലസ്തീന്‍ എന്നീ പ്രദേശങ്ങളെ കീഴടക്കിയത് ഇദ്ദേഹത്തിന്റെ സൈനിക പര്യടനത്തിലെ മികച്ച വിജയങ്ങളായിരുന്നു. ബാബിലോണിയ, അസ്സീറിയ എന്നീ രാജ്യങ്ങള്‍ ഇദ്ദേഹത്തിനു കപ്പം കൊടുക്കുവാന്‍ തയ്യാറായതോടെ തെ.പടിഞ്ഞാറന്‍ ഏഷ്യയില്‍ ശക്തമായ സ്വാധീനമുള്ള സാമ്രാജ്യശക്തിയായി ഈജിപ്ത് മാറി.

മികച്ച ഭരണതന്ത്രജ്ഞന്‍ കൂടിയായിരുന്ന തുത്മോസിന്റെ കീഴില്‍ രാജ്യം സാമ്പത്തികഭദ്രത കൈവരിച്ചു. അധിനിവേശ പ്രദേശങ്ങളില്‍ ഭരിച്ചുപോന്ന നാട്ടുരാജാക്കന്മാര്‍ക്ക് ഇദ്ദേഹം സാമന്തപദവി നല്കി. അവര്‍ വര്‍ഷംതോറും ഈജിപ്തിന് കപ്പം നല്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.

1450-ല്‍ തുത്മോസ് അന്തരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പുത്രനായ ആമന്‍ഹോട്ടെപ് അടുത്ത ഫറോവയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍